Wednesday June 19th, 2019 - 11:28:pm
topbanner
topbanner

തൃശൂരിൽ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണം: പ്രതികള്‍ ബസില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു

Anusha Aroli
തൃശൂരിൽ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണം: പ്രതികള്‍ ബസില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു

തൃശൂര്‍: 2017ല്‍ തൃപ്പൂണിത്തുറഹില്‍ പാലസ് എ.ടി.എം കൗണ്ടര്‍ കുത്തിതുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികള്‍ കൊടകരയില്‍ വെച്ച് ബസില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊടകര പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ പിടികൂടി. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു സംഭവം.

പ്രതികളായ മസൂദ് ബുള്‍ (30), സലീം 43 എന്നിവരാണ് കൊടകര മേല്‍പാലത്തിന് അടുത്ത് വെച്ച് ബസില്‍ നിന്ന് ഇറങ്ങി ഓടിയത്.മറ്റൊരു പ്രതി ഹാറൂള്‍ ഇറങ്ങിയില്ല. മൂന്ന് പോലീസുകാര്‍ വിലങ്ങുമായാണ് പ്രതികളെ തൃപ്പൂണിതുറകോടതിയില്‍ നിന്ന് വിയൂരിലേക്ക് കൊണ്ട് പോയിരുന്നത്. കൈയ്യിലെ വിലങ്ങ് തന്ത്രപൂര്‍വ്വം പ്രതികള്‍ ഊരിയാണ് ഇറങ്ങി ഓടിയത്.

അതിന് ശേഷ തിരക്കൊഴിഞ്ഞ സ്ഥലത്ത് നില്‍ക്കുന്ന പ്രതികളെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സി.ഐ. യൂനസ് ,എസ്.ഐ. നൗഷാദ് എന്നിവരും നാട്ടുകാരും ചേര്‍ന്ന് ഓടിച്ച് പിടിക്കാന്‍ ശ്രമിച്ചു.പ്രതികള്‍ കൊടകര ഫാര്‍മേഴ്‌സ് ബാങ്ക് കെട്ടിടത്തിന് മുകളില്‍ കയറി പോലീസിനെ കണ്ട് സലീം ചുമരില്‍ തലയിടിച്ച് പരിക്കേല്‍പ്പിച്ചു. മസ്ദ് ബൂളിന് കാലിനും പരിക്കേറ്റിട്ടുണ്ട്.

Read more topics: ATM counter, stoled,Thrissur
English summary
ATM counter in Thrissur stolen: Attempts to escape from the bus
topbanner

More News from this section

Subscribe by Email