Wednesday December 12th, 2018 - 6:30:am
topbanner

ഹെൽമെറ്റ് പരിശോധനയ്ക്കായി ഓട്ടോമാറ്റിക് ക്യാമറ സംവിധാനം ഒരുക്കും : മന്ത്രി എ.കെ. ശശീന്ദ്രൻ

princy
ഹെൽമെറ്റ് പരിശോധനയ്ക്കായി ഓട്ടോമാറ്റിക് ക്യാമറ സംവിധാനം ഒരുക്കും : മന്ത്രി എ.കെ. ശശീന്ദ്രൻ

കണ്ണൂർ:ഹെൽമെറ്റ് പരിശോധനയ്ക്കായി ഓട്ടോമാറ്റിക് ക്യാമറ സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇരിട്ടിയിൽ പുതുതായി അനുവദിച്ച സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് നേരംപോക്ക് റോഡിലെ ഫാൽക്കൺ പ്ലാസയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്യാമറയിൽ മൂന്ന് തവണ പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാവും. ഇരിട്ടിയിലും മട്ടന്നൂരിലും ക്യാമറ സംവിധാനം ഏർപ്പെടുത്തും. ഇതിലൂടെ ആർ.ടി. ഓഫീസ് ജീവനക്കാരുടെ ജോലി ഭാരം കുറയും. ഡ്രൈവിംഗ് ടെസ്റ്റ് സുതാര്യവും കാര്യക്ഷമവുമാക്കാൻ നാല് ഓട്ടോമേറ്റഡ് സെൻറർ തുടങ്ങി. ഇതിലൊന്ന് തളിപ്പറമ്പിലാണ്. അൽപദിവസത്തിനകം ഇതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കും. അനുയോജ്യമായ സ്ഥലം ലഭിച്ചാൽ കൂടുതൽ ഓട്ടോമേറ്റഡ് സെൻററുകൾ തുടങ്ങും. ആർ.ടി ഓഫീസിലെ 20 ഓളം സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലൂടെ പ്രാപ്യമാണ്. ആർ.ടി ഓഫീസിൽ വരാതെ വലിയൊരു പങ്ക് ആവശ്യങ്ങൾ നിറവേറ്റാൻ കഴിയണം.

പുതുതായി അനുവദിച്ച 13 താലൂക്കുകളിലും ഗതാഗത വകുപ്പിന്റെ സേവനം കാര്യക്ഷമമായി ലഭ്യമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. പുതുതായി അനുവദിച്ച ആറ് ആർ.ടി ഓഫീസുകളിൽ നാലാമത്തേതാണ് ഇരിട്ടി. റോഡ് സുരക്ഷയ്ക്ക് ജനങ്ങളുടെ സഹകരണം വേണം. നിയമം കർശനമാക്കിയാലേ റോഡപകടം കുറക്കാനാവൂ എന്നും മന്ത്രി പറഞ്ഞു.അഡ്വ. സണ്ണിജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ, മട്ടന്നൂർ നഗരസഭ ചെയർപേഴ്‌സൻ അനിത വേണു എന്നിവർ മുഖ്യാതിഥികളായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. വസന്തകുമാരി എന്നിവർ ആശംസ അർപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ. അശോകൻ (പായം), ഷിജി നടുപ്പറമ്പിൽ (ആറളം), അഡ്വ: ഷീജ സെബാസ്റ്റിയൻ (അയ്യൻകുന്ന്), ഷെർളി അലക്‌സാണ്ടർ (ഉളിക്കൽ), കെ. ശ്രീജ (പടിയൂർ), സുഭാഷ് പി.വി.(തില്ലങ്കേരി), ബാബു ജോസഫ് (മുഴക്കുന്ന്), ജിജി ജോയ് (പേരാവൂർ), സെലിൻ മാണി (കണിച്ചാർ), മൈഥിലി രമണൻ (കേളകം), ഇന്ദിരാ ശ്രീധരൻ (കൊട്ടിയൂർ), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വർഗീസ്, അഡ്വ: മാർഗരറ്റ് ജോസ്, സണ്ണി മേച്ചേരി, ഇരിട്ടി നഗരസഭ കൗൺസിലർ റുബീന റഫീഖ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു.

Read more topics: kerala, miniater, AK Saseendran
English summary
Minister AK Saseendran says an automatic camera system will be designed for helmet verification
topbanner

More News from this section

Subscribe by Email