topbanner
Tuesday November 21st, 2017 - 1:33:pm
topbanner
Breaking News

തദ്ദേശീയ ജനതയുടെ അവകാശദിനം ആചരിക്കും: സമാപനസമ്മേളനം എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും

suvitha
തദ്ദേശീയ ജനതയുടെ അവകാശദിനം ആചരിക്കും: സമാപനസമ്മേളനം എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഗോത്ര വിഭാഗങ്ങളുടെ അവകാശ സംരക്ഷണം ലക്ഷ്യമാക്കി ഐക്യരാഷ്ട്ര സഭ പ്രഖ്യാപനം നടത്തിയതിന്റെ പത്താം വാര്‍ഷികം തദ്ദേശീയ ജനതയുടെ അവകാശ, അവബോധ ദിനമായി പട്ടികവര്‍ഗ വികസന വകുപ്പ് ആചരിക്കും. നാളെ രാവിലെ 11 ന് സംസ്ഥാനത്തെ 4,500ല്‍ പരം ഊരുകളിലും പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ കേന്ദ്രങ്ങളിലും ദിനാചരണ ചടങ്ങുകള്‍ നടക്കും. ദിനാചരണത്തിന്റെ സംസ്ഥാനതല സമാപന ചടങ്ങുകള്‍ തിരുവനന്തപുരം വിതുര ഗ്രാമ പഞ്ചായത്തിലെ പൊടിയക്കാല പട്ടികവര്‍ഗ സങ്കേതത്തില്‍ സെപ്റ്റംബര്‍ 13ന് വൈകിട്ട് മൂന്നിന് നടക്കും.

പട്ടികജാതി- പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. നിര്‍മാണം പൂര്‍ത്തിയായ പൊടിയക്കാല കമ്മ്യൂണിറ്റി ഹാള്‍ അദ്ദേഹം നാടിനു സമര്‍പ്പിക്കും. കെ.എസ്. ശബരീനാഥന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കുഴല്‍കിണര്‍ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.

 

English summary
The Day of the Nation will be celebrated: Closing ceremony AK Balan will be inaugurated
topbanner topbanner

More News from this section

Subscribe by Email