Friday November 16th, 2018 - 7:43:am
topbanner

അയ്യായിരം ഏക്കർ ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുമെന്ന് എ സി മൊയ്‌തീൻ

Mithun muyyam
അയ്യായിരം ഏക്കർ ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുമെന്ന് എ സി മൊയ്‌തീൻ

തൃശൂർ: സംസ്ഥാനത്തെ ചെറുകിട സംരംഭകർക്ക്‌ സ്ഥല ദൗർലഭ്യം പരിഹരിക്കാൻ അയ്യായിരം ഏക്കർ ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ .പറഞ്ഞു.ഇത്തരം വ്യവസായ പാർക്കുകളിൽ ഇരുപത് ശതമാനം സ്ത്രീ സംരംഭകർക്കും അഞ്ചു ശതമാനം പ്രവാസി മലയാളികൾക്കുമായി മാറ്റിവെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ വ്യവസായ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഗ്രോഫുഡ് പ്രൊ 2018 പ്രദർശന വിപണന മേള ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകജാലക സംവിധാനം ഉണ്ടെങ്കിലും സംരംഭകർക്ക്‌ കാലതാമസം വലിയ പ്രശ്നമാകുന്നുണ്ട്.ഇത് പരിഹരിക്കാനാണ് ഈസി ഓഫ് ഡൂയിങ് ബിസിനെസ്സ് പദ്ധതിക്ക് രൂപം നൽകിയത്.വർഷം തോറും പുതുക്കേണ്ട പഞ്ചായത്ത് ലൈസൻസ് അഞ്ചു കൊല്ലത്തിലൊരിക്കൽ പുതുക്കിയാൽ മതിയെന്ന് ഭേദഗതി ചെയ്തതും സംരംഭകരെ സഹായിക്കാനാണ്.മുതലാളി എന്ന പഴയ ബിംബത്തിനപ്പുറം സംരംഭകൻ എന്ന പുതിയ സ്വത്വനിർമ്മിതിയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു.മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു.

തൃശ്ശൂർ ജില്ലയിൽ വ്യവസായ വകുപ്പ് ഏറ്റെടുത്ത 44 ഏക്കറിൽ ജെം ആൻഡ് ജ്വല്ലറി പാർക്ക് സ്ഥാപിക്കും പൂരത്തിന്റെയും വെടിക്കെട്ടിന്റെയും നാടായ തൃശ്ശൂരിൽ വെടിക്കോപ്പു നിർമ്മാണ പാർക്ക് സ്ഥാപിക്കും.പൂരം വെടിക്കെട്ടുകൾ നിയമതടസ്സമില്ലാതെ അപകടരഹിതമായി നിയമാനുസൃതമായി നടത്തുകയാണ് ലക്‌ഷ്യം. മന്ത്രിപറഞ്ഞൂ . കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ അധ്യക്ഷതവഹിച്ചു. കാർഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതയാണ് പ്രദർശനം ലക്ഷ്യമിടുന്നതെന്നും കാർഷിക വില വിലത്തകർച്ച തടയാൻ മൂല്യ വർധിത ഉൽപ്പന നിർമാണ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഔദ്യോഗിക പഴമായി ചക്കയെ ഉടൻ പ്രഖ്യാപിക്കുമെന്നും കാന്തല്ലൂർ വെളുത്തുള്ളി, അട്ടപ്പാടി അമര , തുടങ്ങിയ നാടൻ, പൈതൃക , പരമ്പരാഗത വിളകളുടെ സംരക്ഷണത്തിനായി ഭൗമ സൂചിക രജിസ്‌ട്രേഷൻ നടത്തുമെന്നും മന്ത്രി വിഎസ് സുനികുമാർ അറിയിച്ചു.

മേയർ അജിത ജയരാജൻ മുഖ്യ പ്രഭാഷണം നടത്തി.കേരള അഗ്രോ ഫുഡ് പ്രൊ 2018 ഡയറക്ടറി ജില്ലാപഞ്ചായത് പ്രസിഡന്റ് മേരിതോമസ് പ്രകാശനം ചെയ്തു.വാർഡ് കൗൺസിലർ എം എസ് സമ്പൂർണ,എംഎം എസ് എം ഈ പ്രതിനിധി പ്രകാശ്,കേരള സംസ്ഥാന ചെറുകിട വ്യവസായ അസോ . പ്രസിഡണ്ട് ദാമോദരൻ അവണൂർ എന്നിവർസംസാരിച്ചു.വ്യവസായ വാണിജ്യ ഡയറക്ടർ കെ ബിജു സ്വാഗതവും ജില്ലാവ്യവസായ കേന്ദ്രം മാനേജർ ഡോ.കെ എസ് കൃപകുമാർ നന്ദിയും പറഞ്ഞു.

Read more topics: trissur, ac moideen, land,
English summary
AC Moideen said will acquire five thousand acres of land
topbanner

More News from this section

Subscribe by Email