Tuesday December 18th, 2018 - 6:47:pm
topbanner

പ്രളയക്കെടുതി : കണ്ണൂർ ജില്ലയിലെ റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സംസ്ഥാന സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു

princy
പ്രളയക്കെടുതി : കണ്ണൂർ ജില്ലയിലെ റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സംസ്ഥാന സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു

കണ്ണൂർ:കാലവർഷക്കെടുതിയിൽ തകർന്ന കണ്ണൂർ ജില്ലയിലെ വിവിധ റോഡുകൾ പുനരുദ്ധരിക്കുന്നതിനായി 80 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ച് ഉത്തരവായതായി പി.കെ.ശ്രീമതി ടീച്ചർ എം പി അറിയിച്ചു. കാലവർഷക്കെടുതിയിൽ ജില്ലയിൽ വിവിധ ഭാഗങ്ങളിലെ നിരവധി റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്ര പോലും ദുഷ്കരമായ അവസ്ഥയിലായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ഫ്ളഡ് ഫണ്ടിൽ ഉൾപ്പെടുത്തി തകർന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിനായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ശ്രീമതി ടീച്ചർ എം പി റവന്യു മന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ഇൗ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുക അനുവദിച്ച് ഭരണാനുമതി ലഭ്യമായിരിക്കുന്നത്.ആലക്കോട് ഗ്രാമപഞ്ചായത്തിലെ തിമിരിത്തട്ട് - കൂത്തമ്പലം റോഡ്, നടുവിൽ ഗ്രാമപഞ്ചായത്തിലെ ഹിപ്പിക്കവല - മല്ലക്കുളം റോഡ്, അഴീക്കോട് ഗ്രാമപഞ്ചായത്തിലെ വൻകുളത്ത് വയൽ - വായിപ്പറമ്പ് റോഡ്, ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ അറബിക്കുളം - രണ്ടാംകൈ റോഡ്, പിണറായി ഗ്രാമപഞ്ചായത്തിലെ മുരിക്കോളി ഇ.എം.എസ് മന്ദിരം റോഡ്, ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ കോളോട് - നിടുവള്ളൂർ റോഡ്, വളപട്ടണം ഗ്രാമപഞ്ചായത്തിലെ പാലോട്ട് വയൽ - മുണ്ടയം വയൽ റോഡ്, കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ ആറ്റാൻകവല - പനച്ചിക്കൽ തോട് റോഡ് എന്നിങ്ങനെ ജില്ലയിലെ എട്ട് റോഡുകൾക്ക് ഫ്ളഡ് ഫണ്ടിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ വീതം ആകെ 80 ലക്ഷം രൂപയാണ് റവന്യു വകുപ്പിൽ നിന്നും അനുവദിച്ചിരിക്കുന്നത്. തകർന്ന റോഡുകൾ പുനരുദ്ധരിക്കുന്നതോടെ ഇൗ മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകും.

Read more topics: kannur, rehabilitation, roads
English summary
An amount of Rs 80 lakh has been allotted for rehabilitation of roads in Kannur district
topbanner

More News from this section

Subscribe by Email