Tuesday September 18th, 2018 - 7:14:pm
topbanner
Breaking News

ഒല്ലൂര്‍ മരത്താക്കരയില്‍ ആര്‍.എസ്.എസ്. സംഘം വീട് കയറി ആക്രമിച്ചു

akhila
ഒല്ലൂര്‍ മരത്താക്കരയില്‍  ആര്‍.എസ്.എസ്. സംഘം വീട് കയറി ആക്രമിച്ചു

തൃശൂര്‍: ഒല്ലൂര്‍ മരത്താക്കരയില്‍ ആര്‍.എസ്.എസ്. സംഘം വീട് കയറി ആക്രമിച്ചു. ഒരു കുടുംബത്തിലെ നാല് പേര്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. സിപിഐ എം അനുഭാവിയായ മൂലപ്പായിയില്‍ ചെല്ലകുടം വീട്ടില്‍ രാജന്റെ വീട്ടിലെത്തിയ ആര്‍എസ്എസ്സംഘം മകന്‍ ജിതീഷിനെ (കുഞ്ഞുണ്ണി 24)യാണ് ആദ്യം വെട്ടിയത്.

തടയുന്നതിനിടെ മൂത്ത മകന്‍ വിജേഷിനേയും വെട്ടി. മക്കളെ ആക്രമിക്കുന്നത് തടയുന്നതിനിടെ അച്ഛന്‍ രാജനും അക്രമിസംഘത്തിലെ വിഷ്ണുവും സനൂപും കിണറ്റില്‍ വീണു. ഇവരെ പുതുക്കാട് നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതിനെത്തുടര്‍ന്ന് സംഘത്തിലെ മുകേഷ് ഓടി രക്ഷപ്പെട്ടു. വെട്ടേറ്റ ജിതീഷും സഹോദരന്‍ വിജേഷും, അച്ഛന്‍ രാജനും, അക്രമിസംഘത്തിന്റെ ചവിട്ടേറ്റ് പരിക്ക് പറ്റിയ അമ്മ വിമലയും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതേഷിന്റെ തലയില്‍ 10 തുന്നിക്കെട്ടും ദേഹത്ത് പൈപ്പ് വടികൊണ്ട് അടിയേറ്റ പരുക്കുകളുമുണ്ട്. വിജേഷിന്റെ തലയില്‍ തുന്നിക്കെട്ടും കാലിന് പരിക്കുമുണ്ട്.

സംഭവത്തില്‍ ആര്‍എസ്എസ് സംഘത്തിലെ ഒരാളെ ഒല്ലൂര്‍ പൊലീസ് കസ്്റ്റഡിയിലെടുത്തു. പുഴമ്പള്ളം കോമാട്ടില്‍ വിഷ്ണു (27) ആണ് കസ്റ്റഡിയിലുള്ളത്. സംഘര്‍ഷത്തിനിടെ കിണറ്റില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രതികളിലൊരാളായ മരത്താക്കര മൂലപ്പായിയില്‍ കരിയാട്ടില്‍ സനൂപ് (34) പൊലീസ് നിരീക്ഷണത്തിലാണ്. ആര്‍എസ്എസിന്റെ ഭീഷണിയുണ്ടായിരുന്ന ജിതീഷ് മുമ്പ് എസിപിക്ക് പരാതി നല്‍കിയിരുന്നു.

Read more topics: rss, cpim, trissur
English summary
4 were attacked rss olloor thrissure
topbanner

More News from this section

Subscribe by Email