Monday February 18th, 2019 - 10:18:pm
topbanner

സഹോദരിമാരുള്‍പ്പെടെ പാലക്കാട് നാലുപേര്‍ മുങ്ങിമരിച്ചു

NewsDesk
സഹോദരിമാരുള്‍പ്പെടെ പാലക്കാട് നാലുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്; ചിറ്റൂര്‍ ബന്ധുക്കളായ മൂന്ന് പെണ്‍കുട്ടികളെയും ഒരു യുവാവിനെയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേനോന്‍പാറയില്‍ പാലത്തിനു സമീപം പാടത്തെ വെള്ളക്കെട്ടില്‍ മേനോന്‍പാറ ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം നാഗരാജിന്റെ മക്കളായ പവിത്ര (18), സുമിത്ര (14), നാഗരാജിന്റെ മകന്‍ കാര്‍ത്തിക് (26), ദണ്ഡപാണിയുടെ മകള്‍ ധരണ്യ (19) എന്നിവരാണു മരിച്ചത്.

കാര്‍ത്തിക്കിന്റെ പിതൃസഹോദരന്റെ പുത്രിയാണു ധരണ്യ. പാലത്തിനു സമീപത്തെ കുഴിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനും അലക്കാനുമായി പോയ കാര്‍ത്തിക് മുങ്ങുന്നതു കണ്ടു രക്ഷിക്കാനിറങ്ങിയപ്പോഴാണു മറ്റുള്ളവരും അപകടത്തില്‍പെട്ടതെന്നു പറയുന്നു. 

രാവിലെ പതിനൊന്നരയോടെയാണു കാര്‍ത്തിക് ഇവിടെയെത്തിയത്. പിന്നീട് ഉച്ചയ്ക്കു രണ്ടു മണിയോടെ സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇവര്‍ അപകടത്തില്‍പെട്ടത് അറിഞ്ഞതെന്നു പറയുന്നു. മൃതദേഹങ്ങള്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Viral News

Read more topics: Palakkad, Accident
English summary
4 people died in Palakkad accident
topbanner

More News from this section

Subscribe by Email