Friday October 19th, 2018 - 12:32:pm
topbanner
Breaking News

ലൈഫ് മിഷനായി 248 ഏക്കർ ജില്ലാ ഭരണകൂടം കണ്ടെത്തി: കളക്ടർ

Neethu
ലൈഫ് മിഷനായി 248 ഏക്കർ ജില്ലാ ഭരണകൂടം കണ്ടെത്തി: കളക്ടർ

വയനാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാ പദ്ധതിയുടെ കരട് വരുന്ന ഡിസംബർ 11, 12 തീയതികളിൽ അവലോകനം ചെയ്യാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരിയുടെ അധ്യക്ഷതയിൽ കൂടിയ ജില്ലാ ആസൂത്രണ സമിതിയോഗം തീരുമാനിച്ചു. വിവിധ സബ്ഗ്രൂപ്പുകളുടെ പ്രവർത്തനം അവസാന ഘട്ടത്തിലാണ്. കരട് റിപ്പോർട്ടിന്റെ അവലോകനത്തിനായി സംയുക്ത യോഗം ഇൗമാസം 14ന് ചേരും. കൂടാതെ 18ന് അവസാനവട്ട അവതരണം നടത്തും. തുടർന്ന് ഇരുപതിന് ജില്ലയിൽ എത്തുന്ന ആസൂത്രണ വിദഗ്ധ സമിതി കരട് റിപ്പോർട്ടുകൾ അവലോകനം ചെയ്യും. സമ്പൂർണ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ലൈഫ് മിഷന് സുൽത്താൻ ബത്തേരി നഗരസഭ ലഭ്യമാക്കിയ 50 സെന്റ് സ്ഥലത്ത് ഫ്ളാറ്റ് നിർമിക്കുന്നതിനുള്ള ഡി പി ആർ തയാറാക്കി വരുന്നതായി ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. കൂടാതെ ജില്ലാ ഭരണകൂടം 248 ഏക്കർ ഭൂമി കണ്ടെത്തി സർക്കാരിലേക്ക് അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് കളക്ടർ യോഗത്തെ അറിയിച്ചു.

ലൈഫ് മിഷൻ പദ്ധതിയുടെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി. നിലവിൽ പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പൂർത്തീകരിക്കാത്ത 6200 വീടുകൾക്കുള്ള എസ്റ്റിമേറ്റ് എടുക്കേണ്ടതുണ്ട്. ഇതിൽ 1000 എസ്റ്റിമേറ്റുകൾ എടുത്തു കഴിഞ്ഞി. വിവിധ വകുപ്പുകളുടെ സിവിൽ എൻജിനീയറിങ് വിഭാഗങ്ങളുടെ സഹകരണം തേടിക്കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കാനായി ജില്ലാ കളക്ടർ പുതിയ ഉത്തരവ് പുറത്തിറക്കും. ചില ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ എടുക്കുന്ന പ്രതിലോമ നിലപാട് ശരിയല്ലെന്ന് കളക്ടർ യോഗത്തിൽ സൂചിപ്പിച്ചു. ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമുള്ള പദ്ധതികളിൽ ഒന്നാണ്. അത് എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനാണ് ശ്രമിക്കേണ്ടതെന്നും കളക്ടർ വ്യക്തമാക്കി. ജില്ലയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജില്ലാ തല അപ്പീലിന് ശേഷം ലൈഫിനുള്ള ഗുണഭോക്തൃപട്ടിക അന്തിമമാക്കിയിട്ടുണ്ട് . 7855 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളും ഭൂമിയുള്ള ഭവനരഹിതരായി 7205 ഗുണഭോക്താക്കളും അടക്കം 15060 ഗുണഭോക്താക്കളാണ് ജില്ലയിൽ ഉള്ളത്. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകിച്ചും പഞ്ചായത്തുകൾ പ്ലാസ്റ്റിക് രഹിത വയനാട് എന്ന ലക്ഷ്യം കുറേക്കൂടി ഗൗരവമായികാണണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇപ്പോഴും പല കടകളിലും പ്ലാസ്ററിക് സഞ്ചികൾ ലഭ്യമാണ്. പ്ലാസ്ററിക് വിൽപ്പന നിയന്ത്രിക്കുന്നത് സംബന്ധിച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നടപടിക്രമങ്ങൾ ഇൗ മാസം തന്നെ പൂർത്തിയാക്കാൻ യോഗം നിർദ്ദേശിച്ചു. സർക്കാർ പരിപാടികളിൽ പ്ലാസ്ററിക് പൂർണാമായി ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകും. കൽപ്പറ്റ നഗരസഭ ഉൾപ്പെടെയുള്ള എട്ട് തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളുടെ 2017 -18 വാർഷിക പദ്ധതി ഭേദഗതികൾക്ക് യോഗം അംഗീകാരം നൽകി. കബനിയിലേക്കുള്ള പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം ഒഴിവാക്കാൻ അതിന്റെ പരിസരം ദുരന്തനിവാരണ നിയമപ്രകാരംപ്ലാസ്റ്റിക് നിരോധിത മേഖലയാക്കി ഉത്തരവ് നൽകുമെന്ന് കളക്ടർ യോഗത്തിൽ പറഞ്ഞു. ജില്ലയിലെ എം.പി., എം.എൽ.എമാർ എ്ന്നിവരുടെ അഭിപ്രായം കേട്ടശേഷം ഇത് നടപ്പാക്കും. യോഗത്തിൽ അസിസ്ററന്റ് പ്ലാനിങ് ഒാഫീസർ സുഭദ്രാ നായർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

Read more topics: wayanad, life mission, collector
English summary
248 cent place life mission
topbanner

More News from this section

Subscribe by Email