Friday May 24th, 2019 - 5:07:pm
topbanner
topbanner

പട്ടാമ്പി നഗരസഭയില്‍ 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി

fasila
പട്ടാമ്പി നഗരസഭയില്‍ 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി

പാലക്കാട്: സ്വത്തുവിവരം വെളിപ്പെടുത്തിയില്ലെന്ന പരാതിയില്‍ പട്ടാമ്പി നഗരസഭയിലെ 24 കൗണ്‍സിലര്‍മാരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി. സി.പി.എം. കൗണ്‍സിലര്‍ കെ.സി. ഗിരീഷ് നല്‍കിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 15 മാസത്തിനുള്ളില്‍ സ്വത്ത് വിവരം കാണിക്കണം.

എന്നാല്‍ കാലാവധി 30 മാസമായി നീട്ടി നല്‍കിയിട്ടും സ്വത്ത് വിവര കണക്ക് യഥാസമയം സമര്‍പ്പിക്കാത്തവര്‍ക്കെതിരെയാണ് നടപടി. കഴിഞ്ഞ മെയിലാണ് കമ്മിഷന് പരാതി ലഭിച്ചത്. അതേസമയം സ്വത്ത് വിവരം സമര്‍പ്പിച്ച യു.ഡി.എഫിലെ കെ.എസ്.ബി.എ. തങ്ങള്‍, സി.പി. സജാദ്, ടി.പി. ഷാജി, കെ.ടി. റുഖിയ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകില്ല.

എങ്കിലും 24 പേര്‍ അയോഗ്യരായതിനാല്‍ നഗരസഭ ഭരണം പ്രതിസന്ധിയിലാവും. കമ്മിഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് കൗണ്‍സിലര്‍മാര്‍. എന്നാൽ നഗരസഭയിലെ യു.ഡി.എഫ്. അംഗങ്ങളെ അയോഗ്യരാക്കിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ കെ.ആര്‍. നാരായണസ്വാമി.

വ്യക്തമായ ഭൂരിപക്ഷമുള്ള (യു.ഡി.എഫ്. 19, സി.പി.എം. 6, ബി.ജെ.പി. 3) യു.ഡി.എഫ് ഭരണ സമിതിയെ അട്ടിമറിക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസ് വിമതനും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ ആര്‍.ജെ.ഡി. ഓഫീസും സര്‍ക്കാരും പങ്ക് ചേര്‍ന്നതായും യു.ഡി.എഫ്. കണ്‍വീനര്‍ ആരോപിച്ചു.

English summary
24 councilors were disqualified in pattambi municipality
topbanner

More News from this section

Subscribe by Email