Sunday July 22nd, 2018 - 5:59:pm
topbanner
Breaking News

2018നെ കുറിഞ്ഞി വർഷമായി പ്രഖ്യാപിക്കണം

NewsDesk
2018നെ കുറിഞ്ഞി വർഷമായി പ്രഖ്യാപിക്കണം

തൊടുപുഴ: പശ്ചിമഘട്ട മലനിരകളിൽ വ്യാപകമായി നീലകുറിഞ്ഞി പൂക്കുന്ന 2018നെ നീലകുറിഞ്ഞി വർഷമായി പ്രഖ്യാപിക്കണമെന്ന്​ ഇൻസ്​റ്റിറ്റ്യുട്ട്​ മാനേജ്​മെൻറ്​ മൂന്നാറിൽ സംഘടിപ്പിച്ച ശിൽപശാലയിൽ ആവശ്യം ഉയർന്നു. ഒരു വ്യാഴവട്ടം മമ്പ്​ പ്രഖ്യാപിച്ച കുറിഞ്ഞിമല സ​േങ്കതം ഇത്തവണത്തെ കുറിഞ്ഞി കാലത്ത്​ എങ്കിലും യാഥാർഥ്യമാക്കണം. ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ എന്നിവരുടെ യോഗം ചേർന്ന്​ അവരുടെ പങ്കാളിത്തവും ഉറപ്പ്​ വരുത്തണം.

കുറിഞ്ഞികാലത്തെ മുന്നിൽ കണ്ട്​ വിനോദ സഞ്ചാരികൾക്ക്​ വേണ്ടി ഏർപ്പെടു​ത്തേണ്ട അടിസ്​ഥാന സൗകര്യങ്ങൾ എന്തൊക്കെയായിരിക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം എങ്ങനെ വേണമെന്നും നിർ​ദേശങ്ങൾ സമർപ്പിക്കാനാണ്​ ശിൽപശാല സംഘടിപ്പിച്ചത്​. മൂന്നാർ മേഖലയിലേക്കുള്ള റോഡുകൾ ഇടുങ്ങിയതായതിനാൽ ഗാതാഗത കുരുക്ക്​ നിയന്ത്രിക്കണമെന്ന നിർദേശമാണ്​ പ്രധാനമായും ഉയർന്നത്​.

സ്വകാര്യ ടൂറിസ്​റ്റ്​ ബസുകൾ അടിമാലി, മറയുർ, പൂപ്പാറ എന്നിവിടങ്ങളിൽ നിർത്തിയിടാനും അവിടെങ്ങളിൽ നിന്നും കെ.എസ്​.ആർ.ടി.സി ബസുകൾ ഏർപ്പെടുത്തണമെന്നും അഭിപ്രായം ഉയർന്നു. പരമാവധി സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി സഞ്ചാരികൾ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കണമെന്ന്​ പ്രചരണം നടത്തും.

മൂന്നാർ മേഖലയിലെ ആ​േട്ടാ, ടാക്​സി ഡ്രൈവറന്മാർക്ക്​ വേണ്ടി ശിൽപശാല നടത്തുകയും വിവിധ സ്​ഥലങ്ങളിലേക്കുള്ള നിരക്ക്​ നിശ്ചയിച്ച്​ പരസ്യപ്പെടുത്തുകയും ചെയ്യണം. മൂന്നാറിലേക്കുള്ള റോഡുകൾ കുറിഞ്ഞി കാലത്തിന്​ മുമ്പായി ഗാതാഗത യോഗ്യമാക്കണം. റോഡ്​ സൈഡിലെ കയ്യേറ്റങ്ങൾ പൂർണമായും ഒഴിവാക്കണം. വഴിവാണിഭക്കാരെയും ഒഴിവാക്കണം.

കുടുതൽ ശൗചാലയങ്ങൾ ആരംഭിക്കണം. കുടിവെള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. ദേവികുളം, മറയുർ, മൂന്നാർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള സംവധാനമുണ്ടാകണം. ആംബുലൻസ്​ അടങ്ങുന്ന മെഡിക്കൽ ടിമിനെയും നിയമിക്കണം.

മൂന്നാർ മേഖലയിൽ പാരിസ്​ഥിക ആഘാത പഠനം നടത്തുകയും കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച്​ ദുരന്ത നിവാരണ അതോറിറ്റി ആഡിറ്റ്​ നടത്തുകയും വേണം. പ്ലാസ്​റ്റിക്​ നിരോധനം, മാലിന്യ സംസ്​കരണം എന്നിവ സംബന്ധിച്ച്​ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. സന്ദർശകർ കുറിഞ്ഞി ചെടികൾ പിഴുതെടുക്കുന്നതും പൂവ്​ പറിക്കുന്നതും കർശനമായി തടയണം. ഇതിനായി പ്രചരണം നടത്തണം. ഹോട്ടലുകളിലും ബോർഡുകൾ ​പ്രദർശിപ്പിക്കണം. വന മേഖലക്ക്​ പുറത്ത്​ കുറിഞ്ഞി പൂക്കുന്ന സ്​ഥലങ്ങളിൽ ജനപ്രതിനിധികൾ, പ്രാദേശിക സംഘടനകൾ, കുടുബശ്രി യൂണിറ്റുകൾ എന്നിവർ അടങ്ങുന്ന കുറിഞ്ഞി സംരക്ഷണ സമിതികൾ രൂപീകരിക്കണം. സഞ്ചാരികളെ ചൂഷണം ചെയ്യുന്നത്​ അനുവദിക്കാൻ പാടില്ല.

എൻജിനിയറിംഗ്​ കോളജിൽ നടന്ന ശിൽപശാലക്ക്​ ​െഎ.എം.ജി അസി.പ്രൊഫസർ മിനി ബി നായർ നേതൃത്വം നൽകി. മൂന്നാർ ഡി എഫ്​ ഒ ന​രേന്ദ്ര ബാബു, മറയുർ ഡി എഫ്​ ഒ അഫ്​സൽ അഹമദ്​,വൈൽഡ​്​ ലൈഫ്​ വാർഡൻ ആർ.ലഷ്​മി, എ സി എഫ്​ സാജൂ വർഗീസ്​, ജൈവവൈവിധ്യ ബോർഡ്​ ജില്ല കോർഡിനേറ്റർ എൻ.രവീന്ദ്രൻ, സേവ്​ കുറിഞ്ഞി പ്രതിനിധി എം.ജെ.ബാബു, റവന്യൂ, പൊലീസ്​, പഞ്ചായത്ത്​,ആരോഗ്യ, ഭക്ഷ്യസുരക്ഷ, എക്​സൈസ്​, വാഹനഗതാഗതം,റവന്യൂ വകുപ്പ്​ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Read more topics: thodupuzha, munnar, Neelakurinji,
English summary
2018 year munnar Neelakurinji
topbanner

More News from this section

Subscribe by Email