Wednesday September 19th, 2018 - 10:24:pm
topbanner
Breaking News

പാലക്കാട് നഗരത്തില്‍ 181 കെട്ടിടങ്ങള്‍ക്ക് ബലക്ഷയം

fasila
പാലക്കാട് നഗരത്തില്‍ 181 കെട്ടിടങ്ങള്‍ക്ക് ബലക്ഷയം

പാലക്കാട്: നഗരത്തിലെ 181 കെട്ടിടങ്ങള്‍ക്ക് കാലപഴക്കാത്താലുള്ള ബലക്ഷയമുണ്ടെന്ന് നഗരസഭ സ്‌ക്വാഡ് കണ്ടെത്തി. ഇവ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. വ്യാഴാഴ്ച നഗരത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്നാണ് നഗരസഭ എന്‍ജിനീയറിങ്, റവന്യു, ആരോഗ്യ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്‌ക്വാഡ് അടിയന്തര പരിശോധന നടത്തിയത്.

ഇന്നു നടക്കുന്ന പൊതുമരാമത്ത് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത ശേഷം ചൊവ്വാഴ്ചയിലെ കൗണ്‍സിലില്‍ യോഗത്തില്‍ വിഷയം അവതരിപ്പിക്കും. കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുക്കുക. കല്‍മണ്ഡപം, മേലാമുറി, കോട്ടമൈതാനം, വിക്‌ടോറിയ കോളജ്, ഒലവക്കോട് എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് പരിശോധിച്ചത്.

ഇതില്‍ മാര്‍ക്കറ്റ് റോഡിലും കോര്‍ട്ട് റോഡിലുമാണ് ബലക്ഷയമുള്ള കെട്ടിടങ്ങള്‍ അധികമുള്ളത്. പല കെട്ടിടങ്ങളും പൊളിച്ച് പണിയാന്‍ സ്ഥലമില്ലാത്തവയും കോടതി വ്യവഹാരത്തില്‍പ്പെട്ട് കിടക്കുന്നവയുമാണ്. മുനിസിപ്പല്‍ ബസ്‌സ്റ്റാന്‍ഡ്, മീന്‍ മാര്‍ക്കറ്റ് എന്നീ കെട്ടിടങ്ങളിലെ വാടകക്കാരോട് അടിയന്തരമായി കെട്ടിടം ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടാന്‍ നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടേയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചു.

തകര്‍ന്നുവീണ കെട്ടിടത്തിന്റെ ബാക്കി ഭാഗത്തിന്റെ ഉറപ്പിനെ സംബന്ധിച്ച് പരിശോധിക്കാനായി നഗരസഭ എന്‍ജിനിയറിങ് വിഭാഗം പി.ഡബ്ല്യു.ഡി. ബില്‍ഡിങ്, എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളജ് എന്നിവിടങ്ങളിലെ വിദഗ്ദരെ ഉള്‍പ്പെടുത്തി ടീം രൂപീകരിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കും.

Read more topics: palakkad, city, 181 buildings
English summary
181 buildings fitness in palakkad city
topbanner

More News from this section

Subscribe by Email