Sunday November 18th, 2018 - 5:35:am
topbanner

അട്ടപ്പാടിയിലേക്ക് കടത്തിയ 115 ലിറ്റര്‍ വ്യാജമദ്യം പിടികൂടി

fasila
അട്ടപ്പാടിയിലേക്ക് കടത്തിയ 115 ലിറ്റര്‍ വ്യാജമദ്യം പിടികൂടി

പാലക്കാട്: ഓണത്തിന് സ്‌റ്റോക്ക് ചെയ്യുന്നതിനായി അട്ടപ്പാടിയിലേക്ക് കടത്തിയ 115 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. ഓണം സ്‌പെഷല്‍ ഡ്രൈവിനോട് അനുബന്ധിച്ച് പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് 230 കുപ്പി മാഹി മദ്യം ആനമൂളി ചുരത്തില്‍വച്ച് സാഹസികമായി പിടികൂടിയത്.

സംഭവത്തില്‍ കോട്ടോപ്പാടം അമ്പഴക്കോട് അമ്പാഴ കോട്ടില്‍ വീട്ടില്‍ അബ്ദുള്‍ സലീം (25) പിടിയിലായി. ഒപ്പമുണ്ടായിരുന്ന അരിയൂര്‍ സ്വദേശി കൊല്‍ക്കട്ടില്‍ വീട്ടില്‍ നൗഷാദ് (34), ഇയാളുടെ സുഹൃത്ത് താഴെ അരിയൂര്‍ സ്വദേശി പുല്ലതു വീട്ടില്‍ മുഹമ്മദ് റാഷിദ് (22) എന്നിവര്‍ രക്ഷപ്പെട്ടു. മദ്യംകടത്താന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് വന്‍തോതില്‍ വ്യാജമദ്യം കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസമായി ചുരത്തില്‍ രഹസ്യപരിശോധന നടത്തിവരികയായിരുന്നു.

മുമ്പും നിരവധി തവണ അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയിട്ടുണ്ടെന്ന് പ്രതി സലീം ചോദ്യം ചെയ്യലില്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രക്ഷപ്പെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഓണത്തോടനുബന്ധിച്ചു പരിശോധന ശക്തമാക്കുന്നതിന് മുന്നോടിയായി ബള്‍ക്കായി പലഭാഗത്തും സ്‌റ്റോക്ക് ചെയ്യാനാണ് പ്രതികള്‍ ഇത്രയും അധികം മദ്യം കടത്തിയതെന്ന് എക്‌സൈസ് അറിയിച്ചു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ്. സജിത്ത്, എം. യൂനസ്, ജയപ്രകാശ്, മന്‍സൂര്‍, പ്രസാദ്, സിവില്‍ ഓഫീസര്‍മാരായ രതീഷ്, സദ്ദാം ഹുസൈന്‍, സുരേഷ് ജോണ്‍സണ്‍, അജീഷ്, പ്രീജു, വനിതാ ഓഫീസര്‍ എം. സ്മിത, എക്‌സൈസ് ഡ്രൈവര്‍ മുരളി മോഹന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Read more topics: palakkad, attappadi, fake liquor
English summary
115 liters fake liquor seized in attappadi
topbanner

More News from this section

Subscribe by Email