Sunday November 18th, 2018 - 5:54:am
topbanner

നൂറു കുളം പദ്ധതി മൂന്നാംഘട്ടം: ആറു കുളങ്ങള്‍ വൃത്തിയാക്കി

fasila
നൂറു കുളം പദ്ധതി മൂന്നാംഘട്ടം: ആറു കുളങ്ങള്‍ വൃത്തിയാക്കി

കൊച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ജലസ്രോതസ് ശുചീകരണ യജ്ഞമായ എന്റെ കുളം മുന്നേറുന്നു. കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആറ് കുളങ്ങള്‍ വൃത്തിയാക്കി. മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, അന്‍പൊടു കൊച്ചി, റോട്ടറി ക്ലബ്ബ് കൊച്ചി മിലന്‍, ഹരിതകേരളം, ശുചിത്വമിഷന്‍, മഹാരാജാസ് കോളേജ്, സേക്രഡ് ഹാര്‍ട്ട് കോളേജ് എന്നീ കലാലയങ്ങളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ശുചീകരണം.

എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള കുളം, എളങ്കുന്നപ്പുഴ, വാതക്കാട് ചിറ ക്ഷേത്രക്കുളം, ഞാറക്കല്‍ നമ്പൂതിരിപ്പറമ്പ് ചിറ, മൂക്കന്നൂര്‍ പഞ്ചായത്തിലെ പറൂക്കാരന്‍ ചിറ, അട്ടാറച്ചിറ എന്നിവയാണ് കഴിഞ്ഞ ദിവസം വൃത്തിയാക്കിയത്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള കുളം വൃത്തിയാക്കലിന് നേതൃത്വം നല്‍കി. വിവിധ സ്ഥലങ്ങളില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സിജു തോമസ്, ഹരിതകേരളം ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ സുജിത് കരുണ്‍, ടിമ്പിള്‍ മാഗി, നസ്രിന്‍ അനില്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

Read more topics: Kochi, 100, pond, project
English summary
100 pond project the third phase: Six ponds cleaned
topbanner

More News from this section

Subscribe by Email