Monday November 19th, 2018 - 3:09:pm
topbanner

പിതൃസഹോദരന്റെ ഭാര്യക്കൊപ്പം പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായ സംഭവം: അന്വേഷണം അന്യ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു

NewsDesk
പിതൃസഹോദരന്റെ ഭാര്യക്കൊപ്പം പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായ സംഭവം: അന്വേഷണം അന്യ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു

ആലപ്പുഴ: പിതൃസഹോദരന്റെ ഭാര്യക്കൊപ്പം പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായെന്ന പരാതിയില്‍ അന്വേഷണം അന്യ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇവര്‍ നാട്ടിലുണ്ടെന്ന് സൂചന ലഭിച്ചതോടെ മധുരയില്‍ അന്വേഷണത്തിനായി പോയ പോലീസ് സംഘം മടങ്ങിയെത്തി.

പത്താംതരം തുല്യത കോഴ്‌സിന് പഠിക്കുന്ന യുവതി ബുധനാഴ്ച വൈകിട്ട് എറണാകുളത്തെ പഠന കേന്ദ്രത്തിലെത്തി ആധാര്‍ കാര്‍ഡ് തിരികെ വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ മധുരയിലേക്ക് പോയിട്ടില്ലെന്ന് നിഗമനത്തിലെത്തിയത്. മൊബൈല്‍ ഫോണ്‍ ഓഫാക്കിയ നിലയിലായതിനാല്‍ കൂടുതല്‍ സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മായിത്തറ സ്വദേശിയായ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെയും കടവന്ത്രയില്‍ താമസിക്കുന്ന യുവതിയേയും കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായത്. അന്വേഷണം പുരോഗമിക്കുന്നതായും ഇവരുടെ ചിത്രങ്ങള്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ടെന്നും ഡിവൈ.എസ്.പി എ.ജി ലാല്‍ പറഞ്ഞു.

Read more topics: Alappuzha, student, missing,
English summary
10-year-old student was found missing along with his uncle's wife
topbanner

More News from this section

Subscribe by Email