topbanner
Sunday February 18th, 2018 - 4:40:am
topbanner
Breaking News

10 കോടിയുടെ ആറ്റുകാല്‍ മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി

Mithun muyyam
10 കോടിയുടെ ആറ്റുകാല്‍ മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തുമായി 10 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുന്നു. ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവലോകനയോഗത്തില്‍ അറിയിച്ചു.

ക്ഷേത്ര പരിസരത്ത് 1250 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, ആയിരത്തോളം തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാവുന്ന വിരി പന്തല്‍ എന്നിവയടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.

ആധുനിക രീതിയിലുള്ള അടുക്കളയും അന്നദാനമണ്ഡപ കോംപ്ലക്സിലുണ്ടാകും. അന്നദാന മണ്ഡപം വിവിധോദ്ദേശങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മ്മിക്കുക. മൂന്ന് പാലങ്ങള്‍ കിള്ളിയാറിന് കുറുകെ നിര്‍മ്മിക്കും. അത്യാധുനിക രീതിയിലുള്ള സ്റ്റീല്‍ പാലങ്ങളാണ് നിര്‍മ്മിക്കുക. ആറ് മീറ്റര്‍ വീതിയിലുള്ള നടപ്പാതയും നിര്‍മ്മിക്കുന്നുണ്ട്. പൊങ്കാല അടക്കമുള്ള തിരക്കുകളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ അതിവേഗം ഒഴിപ്പിക്കാവുന്ന തരത്തിലാകും വലിയ നടപ്പാതകള്‍ ഒരുക്കുക.

സ്ഥലം പ്രത്യേകം ഏറ്റെടുക്കാതെ തന്നെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ക്ഷേത്ര ട്രസ്റ്റിന്റെ അധീനതയിലുള്ള ഭാഗങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രസ്റ്റിന്റെ എന്‍ ഒ സി ലഭ്യമാക്കുന്നതിന് അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശം നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു.

Read more topics: aattukal, masterplan, minister,
English summary
10 crore Aattukaal master plan will be completed in a timely manner: Minister
topbanner

More News from this section

Subscribe by Email