Monday December 17th, 2018 - 8:09:pm
topbanner

പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്യായ രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നൽകിയ ധീര വ്യക്തിത്വം: അഡ്വ. കെ ശ്രീകാന്ത്

princy
പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്യായ രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നൽകിയ ധീര വ്യക്തിത്വം: അഡ്വ. കെ ശ്രീകാന്ത്

കാസർഗോഡ്: ഏകാത്മ മാനവ ദർശനത്തിലൂടെ രാഷ്ട്രീയത്തിന് മാനവീയതയുടെ മുഖം നൽകിയ ധീരനായ വ്യെക്തിത്വത്തിനുടമയാണ് പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്യായ എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അനുസ്മരിച്ചു. ബിജെപി കാസറഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗം ഉദ്‌ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരിക്കലും അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കാതിരുന്ന കാലഘട്ടത്തിൽ ദീൻ ദയാൽ ഉപാദ്ധ്യായയും , ഡാ . ശ്യാമപ്രസാദ് മുഖർജി പോലുള്ളവർ നടത്തിയ നിസ്വാർഥമായ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും. കമ്യുണിസത്തിനും മുതലാളിത്വത്തിനും എതിരായി പോരാടി ഭാരതീയ ദർശനമാണ് യാഥാർത്ഥത്തിനുള്ള വഴികാട്ടിയാവുക  എന്ന ആദർശനത്തിനായി ജീവിതം ഒഴിഞ്ഞു വെച്ച വ്യക്തിത്വമായിരുന്നു ദീൻ ദയാൽ ഉപാദ്യായ എന്ന് ശ്രീകാന്ത് പറഞ്ഞു.ചടങ്ങിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായിക് അധ്യക്ഷവഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാർ ഷെട്ടി , ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ,പി. രമേശ് തുടങ്ങിയവർ സംസാരിച്ചു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സത്യാശങ്കര ഭട്ട് , അഡ്വ.സദാനന്ദ റൈ, സവിത ടീച്ചർ , ബിജെപി ജില്ലാ ട്രെസ്സ്‌റെർ ജി. ചന്ദ്രൻ , സംസ്ഥാന കൌൺസിൽ അംഗങ്ങളായ എസ് കുമാർ, സരോജ ആർ ബളാൽ കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണൻ , മഞ്ചേശ്വരം മണ്ഡല പ്രസിഡന്റ് സതീശ്ചന്ദ്ര ഭണ്ഡാരി , കാസറഗോഡ്കാ മണ്ഡല ജനറൽ സെക്രട്ടറി സുകുമാർ കുദ്രെപ്പാടി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ചന്ദു മാസ്റ്റർ, ഹർഷവർധൻ നായക് കൗൺസിലോർമാരായ ദുഗ്ഗപ്പ, കെ ജി മഹോഹരൻ , കെ ശങ്കര, , ഉമാ കടപ്പുറം , സുജിത് തുടങ്ങിയവർ പങ്കെടുത്തു . ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ സ്വാഗതവും ബിജെപി ജില്ലാ സെക്രട്ടറി എം, ബാലരാജ് നന്ദിയും പറഞ്ഞു.

 

English summary
Pandit Deen Dayal is a brave person who has given the face of humanity to politics. K. Srikanth
topbanner

More News from this section

Subscribe by Email