Tuesday September 25th, 2018 - 4:52:am
topbanner

സിനിമയില്‍ നഗ്നയായി അഭിനയിച്ച തമിഴ് നടിക്ക് വധഭീഷണി

NewsDesk
സിനിമയില്‍ നഗ്നയായി അഭിനയിച്ച തമിഴ് നടിക്ക് വധഭീഷണി

ചെന്നൈ: തമിഴ്പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കി ഒരുക്കിയ 18.5.2009 എന്ന ചിത്രത്തില്‍ നഗ്നയായി അഭിനയിച്ച തമിഴ് നടിക്ക് വധഭീഷണി.

പുതുമുഖ താരം ധന്യയ്ക്ക് നേരെയാണ് അഞ്ജാതനായ ആരാധകന്‍ ഫോണിലൂടെ ഭീഷണി മുഴക്കിയത്. അതേ പശ്ചാത്തലത്തില്‍ ഒരുക്കിയ 'പോര്‍ക്കളത്തില്‍ പൂ' എന്ന സിനിമയിലും ധന്യ വേഷമിട്ടിട്ടുണ്ട്.

വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ഫോണിലേക്കാണ് ഭീഷണി കോള്‍ വന്നത്. മോശമായി സംസാരിച്ചതിന് പുറമെ സിനിമ പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ധന്യ പറയുന്നു. അമ്മയ്ക്കൊപ്പമാണ് ധന്യ ജീവിക്കുന്നത്. സംഭവത്തില്‍ നടി ചെന്നൈ സിറ്റി പൊലീസിന് പരാതി നല്‍കി.

Read more topics: Tamil, actress
English summary
Young Tamil actress gets murder threat for allegedly acting nude
topbanner

More News from this section

Subscribe by Email