Saturday April 21st, 2018 - 9:37:am
topbanner

വുമന്‍ കളക്ടീവ് ഇന്‍ സിനിമയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്

suvitha
വുമന്‍ കളക്ടീവ് ഇന്‍ സിനിമയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ്

ചലച്ചിത്ര മേഖലയില്‍ പുതുതായി രൂപീകരിച്ച വുമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സ്ത്രീ കൂട്ടായ്മയ്ക്ക് പിന്തുണയര്‍പ്പിച്ച്‌ പൃഥ്വിരാജ് രം​ഗത്തെത്തി. വുമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായി കാണുന്നുവെന്നും ആദരവോടെ തന്നെ ഒപ്പമുണ്ടാകുമെന്നുമാണ് പൃഥ്വി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ അറിയപ്പെടുന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത് മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വ്വതി, റിമ കല്ലിങ്കള്‍ തുടങ്ങീ പ്രമുഖ താരങ്ങളാണ്. മഞ്ജു വാര്യര്‍, ബീനാ പോള്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടനയില്‍ 15 അംഗ കോര്‍ കമ്മിറ്റിയാണ് സംഘടനയില്‍.

ഭാവന, രമ്യാ നമ്പീശൻ, ഗീതു മോഹന്‍ദാസ്, പദ്മപ്രിയ, സയനോര തുടങ്ങീ താരങ്ങളും കോര്‍ കമ്മിറ്റിയിലുണ്ട്. സിനിമാ നടിമാരുടെ പ്രശ്നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമാണ് സംഘടന. തങ്ങള്‍ക്കൊപ്പം എല്ലാ പിന്തുണയും നല്‍കാമെന്ന് പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച്‌ മഞ്ജുവും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

English summary
Prithviraj supports women's collective in cinema

More News from this section

Subscribe by Email