topbanner
Monday October 23rd, 2017 - 2:17:am
topbanner

കോടികള്‍ വാങ്ങുന്ന നിങ്ങള്‍ എന്തിനാണ് പൊതുജനങ്ങളോട് അപേക്ഷിക്കുന്നു; ഡബ്ല്യുസിസിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

rajani v
കോടികള്‍ വാങ്ങുന്ന നിങ്ങള്‍ എന്തിനാണ് പൊതുജനങ്ങളോട് അപേക്ഷിക്കുന്നു; ഡബ്ല്യുസിസിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

കൊച്ചി: അസുഖ ബാധിതയായ മുന്‍ സിനിമ താരം തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ പൊതുജനങ്ങളോട്അപേക്ഷിച്ച സ്ത്രീകളുടെ സിനിമ സംഘടനയെ സോഷ്യല്‍ മീഡിയയ പൊങ്കാലയിട്ടു. പരസ്യ ചിത്രങ്ങളില്‍
പ്രത്യക്ഷപ്പെടുന്നതിന് പോലും കോടികള്‍ മേടിക്കുന്ന അഭിനേത്രികള്‍ മുന്‍ കാല നടിയെസഹായിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് പരിതാപകരമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.

തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച തൊടുപുഴ വാസന്തി ഇതിനോടകം 20 റേഡിയേഷന്‍ ചികിത്സയ്ക്ക് വിധേയയായി കഴിഞ്ഞു. വര്‍ഷങ്ങളോളം സിനിമയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചിട്ടുംതന്നെ സഹായിക്കാന്‍ ഒരു സിനിമ സംഘടനയും മുന്നോട്ട് എത്തിയില്ലെന്ന് നടി മാധ്യമങ്ങളോട്‌വെളിപ്പെടുത്തിയിരുന്നു.

വാര്‍ത്തയറിഞ്ഞ് സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി രംഗത്ത്എത്തിയെങ്കിലും ഓപ്പറേഷനുള്ള പണം സമാഹരിക്കാന്‍ സിനിമ പ്രേമികളോട് ആവശ്യപ്പെട്ടത്പ്രതികൂലമായ പ്രതികരണത്തിനാണ് വഴിവെച്ചത്. സിനിമ നടി എന്നതിനപ്പുറം ഒരു രോഗാവസ്ഥയില്‍കഴിയുന്ന ഒരു സ്ത്രീയെ സഹായിക്കാന്‍ തങ്ങള്‍ തയ്യാറാണ്. എന്നാല്‍ പരസ്യ ചിത്രങ്ങളില്‍പ്രത്യക്ഷപ്പെടുന്നതിന് പോലും കോടികള്‍ മേടിക്കുന്ന അഭിനേത്രികള്‍ മുന്‍ കാല നടിയെസഹായിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് പരിതാപകരമാണ്.

Read more topics: women collective, fb post
English summary
women collective fb post answer social media
topbanner topbanner

More News from this section

Subscribe by Email