topbanner
Monday January 22nd, 2018 - 12:10:am
topbanner

ഡബ്യൂ സിസിക്ക് എതിരെ അമ്മയില്‍ നിന്നു തന്നെ ഒരു വനിത സംഘടന; നേതൃത്വം നല്‍കുക കെ പി എസി ലളിത

Jikku Joseph
ഡബ്യൂ സിസിക്ക് എതിരെ അമ്മയില്‍ നിന്നു തന്നെ ഒരു വനിത സംഘടന; നേതൃത്വം നല്‍കുക കെ പി എസി ലളിത

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നു മലയാള സിനിമയില്‍ ഉണ്ടായ ചര്‍ച്ചകളും അഭിപ്രായവ്യത്യാസങ്ങളും ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മലയാള സിനിമയില്‍ ആദ്യ വനിത കൂട്ടായിമ്മയും രൂപം കൊണ്ടിരുന്നു.

ഡബ്ല്യു സി സി എന്ന പേരില്‍ വന്ന സംഘടന മലയാള സിനിമയിലെ പുരുഷ മേധാവിത്വത്തിനെതിരെ ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയില്‍ വനിതകള്‍ക്കു പ്രധാന്യമില്ല എന്നതും വനിത സംഘടനയുടെ രൂപികരണത്തിനു കാരണമായി.

ഇത്തരം ആരോപണങ്ങള്‍ക്കു മറുപടിയായി പുതിയ വനിത സെല്ലിനു രുപം നല്‍കാന്‍ ഒരുങ്ങുകയാണ് വനിത സംഘടന എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്മയുടെ കീഴിലുള്ള വനിത സംഘടനകളുടെ പ്രവര്‍ത്തനം വിലയിരുത്താനായി ഈ മാസം അവസാനം ഭാരവാഹികളുടെ യോഗം ചേരാന്‍ തീരുമാനമുണ്ട്.

ഡബ്യൂ സിസിക്ക് എതിരെ അമ്മയില്‍ നിന്നു തന്നെ ഒരു വനിത സംഘടന ഉണ്ടാകണം എന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്നും പറയുന്നു. നിലവില്‍ ഡബ്ല്യൂ സിസിയില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. കെ പി എസി ലളിതയ്ക്കാവും ഈ സംഘടനയുടെ ചുമതല എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
woman organization from amma lead kpac lalitha
topbanner topbanner

More News from this section

Subscribe by Email