topbanner
Monday December 11th, 2017 - 7:45:am
topbanner
topbanner

വോള്‍വറൈന്‍ 007... ഹഗ് ജാക്ക്മാന്‍ ജെയിംസ് ബോണ്ടാകാന്‍ വിസമ്മതിച്ചതിന് പിന്നില്‍

suji
വോള്‍വറൈന്‍ 007... ഹഗ് ജാക്ക്മാന്‍ ജെയിംസ് ബോണ്ടാകാന്‍ വിസമ്മതിച്ചതിന് പിന്നില്‍

എക്‌സ്-മെന്‍ സീരീസ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് ഹഗ് ജാക്ക്മാന്‍. വോള്‍വൈനായി വേഷമിട്ട ജാക്ക്മാനെ എത്ര പേര്‍ ജെയിംസ് ബോണ്ട് 007 ആയി കാണാന്‍ ആഗ്രഹിക്കും? സാക്ഷാല്‍ ജാക്ക്മാന്‍ പോലും അത് ആഗ്രഹിച്ചിരുന്നില്ലെന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നത്.

പിയേഴ്‌സ് ബ്രോസ്‌നണ്‍ 007 പദവിയില്‍ നിന്നും മാറിയതോടെ പുതിയ ബോണ്ടിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു അണിയറക്കാര്‍. ജാക്ക്മാനെയാണ് നിര്‍മ്മാതാക്കള്‍ ഇതിനായി സമീപിച്ചത്. എന്നാല്‍ എക്‌സ്-മെന്‍ സീരീസിലെ രണ്ടാം ഭാഗം ഒരുങ്ങുന്ന വേളയിലായിരുന്നു ഈ ആവശ്യം. എക്‌സ്-മെന്‍ സ്‌ക്രിപ്റ്റ് അവിശ്വസനീയമായ വിധത്തില്‍ ആകര്‍ഷിക്കുന്നതായിരുന്നെന്ന് ജാക്ക്മാന്‍ പറയുന്നു.

ജെയിംസ് ബോണ്ട് തിരക്കഥയ്ക്ക് അത്രയും ആകര്‍ഷണീയത ഉള്ളതായി താരത്തിന് തോന്നിയതുമില്ല. രണ്ട് ചിത്രങ്ങള്‍ക്കുമുള്ള സമയം നീക്കിവെയ്ക്കാന്‍ ഇല്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. ഇതോടെയാണ് 2006-ലെ കാസിനോ റോയലില്‍ ഡാനിയല്‍ ക്രെയിഗ് 007 ആയത്. വോള്‍വറൈന്‍ കഥാപാത്രത്തിന്റെ പ്രസക്തി പിന്നീടുള്ള ചിത്രങ്ങളില്‍ കുറഞ്ഞതായും താരം വ്യക്തമാക്കുന്നു.

 

Read more topics: wolverine, James Bond
English summary
wolverine could have been our James Bond read to know more
topbanner topbanner

More News from this section

Subscribe by Email