Wednesday October 24th, 2018 - 2:22:am
topbanner
Breaking News

ക്ഷണക്കത്ത് വരെ തയ്യാറാക്കി വിവാഹത്തിനൊരുങ്ങവേ സല്‍മാനെ വേണ്ടെന്ന് വച്ച സംഗീത പറയുന്ന കാരണമിത്

suji
ക്ഷണക്കത്ത് വരെ തയ്യാറാക്കി വിവാഹത്തിനൊരുങ്ങവേ സല്‍മാനെ വേണ്ടെന്ന് വച്ച സംഗീത പറയുന്ന കാരണമിത്

വിവാദങ്ങളുടെ കൂട്ടുകാരനാണ് സല്‍മാന്‍ഖാന്‍. പ്രണയ ഗോസിപ്പുകളിലൂടെ എന്നും വാര്‍ത്തയില്‍ ഇടം നേടിയയാള്‍. എന്നാല്‍ താരത്തിന്റെ വിവാഹം ഇപ്പോഴും നടന്നിട്ടില്ല. ഒരിക്കല്‍ വിവാഹ ക്ഷണക്കത്ത് വരെ തയ്യാറാക്കിയെങ്കിലും വിവാഹം മുടങ്ങി.

1988 ല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയ സംഗീത ബിജ്‌ലാനിയുമായി സല്‍മാന്‍ പ്രണയത്തിലായി, ഒടുവില്‍ വിവാഹത്തിലേക്കും. 1994 മേയ് 17 ന് വിവാഹം നടത്താന്‍ തീരുമാനിച്ച് ക്ഷണക്കത്തും അടിച്ചു. എന്നാല്‍ വിവാഹം നടന്നില്ല. സല്‍മാന്‍ തന്നെ വഞ്ചിച്ചതിനാലാണ് വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞതെന്ന് സംഗീത പിന്നീട് പറഞ്ഞിരുന്നു. കല്യാണം കഴിക്കാനുള്ള ഒരു മൂല്യവും സല്‍മാനില്ലെന്നാണ് അവര്‍ പറഞ്ഞത്. സല്‍മാനും സോമി അലിയുമായുള്ള ബന്ധം സംഗീത അറിഞ്ഞതോടെയാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇതാണ് കാരണമെന്ന് സല്‍മാനും സമ്മതിച്ചിരുന്നു.

English summary
why salman khan did not marry sangeeta bijlani
topbanner

More News from this section

Subscribe by Email