Sunday September 23rd, 2018 - 2:21:am
topbanner

ആര്യയ്ക്ക് ചേര്‍ന്ന പെണ്‍കുട്ടിയെ റിയാലിറ്റി ഷോയില്‍ നിന്ന് ഈ താരങ്ങള്‍ കണ്ടെത്തി !!

suji
ആര്യയ്ക്ക് ചേര്‍ന്ന പെണ്‍കുട്ടിയെ റിയാലിറ്റി ഷോയില്‍ നിന്ന് ഈ താരങ്ങള്‍ കണ്ടെത്തി !!

നടന്‍ ആര്യ വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയുടെ തിരക്കിലാണ്. വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ഒട്ടേറെ ന്യായീകരണവും താരത്തിനുണ്ട് . മത്സരാര്‍ത്ഥികളില്‍ നിന്ന് ആര്യയ്ക്ക് ചേരുന്ന പെണ്‍കുട്ടിയെ നടന്മാരായ ഭരതും ശ്യാമും കലൈ അരസനും കണ്ടെത്തിയത്രെ. കഴിഞ്ഞ എപ്പിസോഡില്‍ പങ്കെടുത്ത ഇവര്‍ക്ക് ഇഷ്ടപ്പെട്ടത് അബരന്തി എന്ന പെണ്‍കുട്ടിയെയാണ്. ആര്യയോട് ഇക്കാര്യം പറഞ്ഞത്രെ. കുംഭകോണത്ത് നിന്നുള്ള 20 കാരിയാണ് ഈ മത്സരാര്‍ത്ഥി.

തമിഴകത്ത് ചൂടേറിയ ചര്‍ച്ചയാണ് ഈ ഷോ. വിവാദമുണ്ടാക്കിയാലും വിവാഹം നടക്കുമല്ലോ എന്നാണ് ആര്യ ഇതിനെ തമാശയിലൂടെ പ്രതിരോധിക്കുന്നത്.

ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന ആര്യ തനിക്കൊരു കൂട്ടുവേണമെന്നും അതിനായി താന്‍ ഒരു റിയാലിറ്റി ഷോ നടത്തുമെന്നും പ്രഖ്യാപിച്ചു. ഭാവി വധുവിനെക്കുറിച്ച് തനിക്ക് നിബന്ധനകള്‍ ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും ആര്യ പറഞ്ഞിരുന്നു.
ഇതിനുശേഷം ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളം ഫോണ്‍കോളുകളും തേടിയെത്തിയത്രെ. ഏതായാലും ഷോയുടെ കാണികള്‍ ഏറെയാണ്. വിചിത്രമായ വിവാദമായ എന്നാല്‍ റേറ്റിങ്ങില്‍ മുമ്പിലുള്ള പരിപാടി പക്കാ ബിസിനസാണെന്ന് പറയുന്നവരുമുണ്ട് . ഏതായാലും ഏവരും കാത്തിരിക്കുകയാണ് ആര്യയുടെ ആ ഭാവി വധുവിനെ..

 

Read more topics: arya, reality show ,wedding
English summary
who win in aryas reality show
topbanner

More News from this section

Subscribe by Email