Thursday October 18th, 2018 - 5:16:pm
topbanner
Breaking News

ദിലീപിനെതിരെ തുടര്‍നടപടിയില്ല ; കത്തയച്ച് പ്രതിഷേധിച്ച് നടിമാര്‍

suji
ദിലീപിനെതിരെ തുടര്‍നടപടിയില്ല ; കത്തയച്ച് പ്രതിഷേധിച്ച് നടിമാര്‍

വാക്കുകള്‍ നല്‍കിയെങ്കിലും ഒരു നടപടിയും ഇല്ലെന്ന് കാണിച്ച് മൂന്ന് നടിമാര്‍ വീണ്ടും അമ്മക്ക് കത്ത് നല്‍കി. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് കത്ത് നല്‍കിയത്. ദിലീപിനെതിരെ നടപടിയൊന്നും ഫലത്തില്‍ ഇല്ലെന്നതാണ് വസ്തുത.

അമ്മയുടെ യോഗത്തില്‍ വച്ച് തിരക്കിട്ട് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവ് രംഗത്തുവന്നിരുന്നു. ഒപ്പം പ്രമുഖരായ താരങ്ങള്‍ രാജിവയ്ക്കുകയും ചെയ്തു. സ്ത്രീവിരുദ്ധ നിലപാടാണ് അമ്മയുടേതെന്നും ഡബ്യുസിസി അംഗങ്ങള്‍ കുറ്റപ്പെടുത്തിയാണ് രാജി വച്ചത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഡബ്ലിയൂ.സി.സി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.

വിചാരണപോലും തുടങ്ങുന്നതിന് മുമ്പ് തിരിച്ചടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പുറത്താക്കിയതില്‍ നിന്നും എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ഡബ്യുസിസി ചോദിച്ചു.താരസംഘടനയായ 'അമ്മ'യില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണവുമായി എത്തിയിരുന്നു. വനിതാ കൂട്ടായ്മയുമായും ചര്‍ച്ച നടത്തി ഉറപ്പുകള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല .

 

Read more topics: wcc members , amma
English summary
wcc members write letter to amma
topbanner

More News from this section

Subscribe by Email