Monday December 17th, 2018 - 6:12:pm
topbanner

നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക്; ഉചിത സമയത്ത് അതുണ്ടാകുമെന്ന് പിതാവ് ചന്ദ്രശേഖര്‍

Jikku Joseph
നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക്; ഉചിത സമയത്ത് അതുണ്ടാകുമെന്ന് പിതാവ് ചന്ദ്രശേഖര്‍

ചെന്നൈ: രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പിതാവ് എസ്.എ ചന്ദ്രശേഖര്‍. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കൂടിയാ ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞത്.

ഉചിത സമയത്ത് രാഷ്ട്രിയത്തിലേക്ക് വരുമെന്നും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പറ്റിയ സമയമല്ലെന്നും അദ്ദഹം പറഞ്ഞു. രജനീകാന്തും, കമലഹാസനും രാഷ്ട്രയിത്തിലേക്ക് ഇറങ്ങി. അവര്‍ക്കൊപ്പം ഇപ്പോള്‍ വിജയ് കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴക രാഷ്ട്രീയം താരങ്ങളെക്കൊണ്ട് നിറയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മൂന്നു വര്‍ഷത്തിനു ശേഷം വിജയ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. വിജയ് രാഷ്ട്രീയത്തില്‍ ശോഭിക്കുമെന്നും സാമൂഹികകാര്യങ്ങളില്‍ ഇടപെടാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാറ്റങ്ങള്‍ കൊണ്ടുവരുന്നവരെയാണ് നമുക്കാവശ്യം. കമല്‍ഹാസനും രജനീകാന്തും ഒറ്റക്കെട്ടായി രംഗത്തിറങ്ങി മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. അടുത്ത 15 വര്‍ഷത്തേക്ക് തമിഴകഭരണം നടത്താനാവും. എന്നാല്‍, ഇരുവരും വ്യത്യസ്തമായി മത്സരിച്ചാല്‍ പഴയ പാര്‍ട്ടികള്‍തന്നെ ഭരണം തിരിച്ചുപിടിക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

English summary
wanted vijay to enter politics, but now isn’t the right time says director chandrasekar
topbanner

More News from this section

Subscribe by Email