Friday July 20th, 2018 - 12:20:pm
topbanner
Breaking News

ലാല്‍ മമ്മൂട്ടി താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയം പൂര്‍ണ്ണമാകൂ ; നമിത

suji
ലാല്‍ മമ്മൂട്ടി താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ അഭിനയം പൂര്‍ണ്ണമാകൂ ; നമിത

മലയാള സിനിമയുടെ ഭാഗമായ നടിമാരെല്ലാം ആഗ്രഹിക്കും ഇതിഹാസ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ചിത്രങ്ങളുടെ ഭാഗമാകാന്‍. എന്നാല്‍ ആ ഭാഗ്യം കിട്ടിയില്ലെന്നു പറയുകയാണ് നടി നമിത പ്രമോദ്.

'മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കണമെന്നുണ്ട്. അവരൊക്കെ നമ്മുടെ എക്കാലത്തേയും ഫേവറേറ്റ് ആണ്. ഇപ്പോഴും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കട്ടഫാനാണ് ഞാന്‍'.ഈ ലെജന്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ നമ്മുടെ അഭിനയ പഠനം പൂര്‍ണമാകുകയുള്ളൂവെന്നും പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെ നമിത പറഞ്ഞു.

മലയാളത്തില്‍ പുതുതായി ഇറങ്ങിയ ചിത്രങ്ങളില്‍ മായാനദി മാത്രമാണ് കണ്ടതെന്നും മനോഹരമായി ചിത്രീകരിച്ച സിനിമയാണ് മായാനദിയെന്നും നമിത പറയുന്നു. അപ്പുവിന്റേയും മാത്തന്റേയും ജീവിതം മനോഹരമായിചിത്രീകരിച്ചിരിക്കുന്നു. തിയ്യേറ്റര്‍ വിട്ട് വീട്ടിലെത്തിയിട്ടും അവര്‍ കൂടെയുണ്ടായിരുന്നു. അത്രയ്ക്ക് ഇഷ്ടപ്പെട്ടു ആ സിനിമ നമിത പറയുന്നു.

 

Read more topics: mohanlal, mammootty, namitha
English summary
want to act with mohanlal and mammootty says namitha
topbanner

More News from this section

Subscribe by Email