Thursday February 21st, 2019 - 1:39:pm
topbanner

വിഎസിന്റെ ജീവിതം ഇനി വെള്ളിത്തിരയിലും

NewsDesk
വിഎസിന്റെ ജീവിതം ഇനി വെള്ളിത്തിരയിലും

പ്രായത്തെ തോല്‍പ്പിക്കുന്ന ചുറുചുക്കോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വിഎസിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു. വിഎസിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുക എന്ന ആഗ്രഹത്തോടെ സ്വീഡനില്‍ നിന്ന് സംവിധായികയായ അന്നാബൊമാര്‍ക്ക് കേരളത്തില്‍ എത്തിയിരിക്കുന്നു.

ലോകത്ത് ജീവിച്ചിരിക്കുന്ന പ്രായം ചെന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ചുള്ള ഹ്രസ്വചിത്രമാണ് സ്വീഡനിലെ ഒരു എന്‍ജിഒയുടെ പദ്ധതി. ഇതിന്റെ ഭാഗമായാണ് അന്ന വിഎസിന്റെ ജീവിതം ഹ്രസ്വ ചിത്രമാക്കുന്നത്.
ഉഗാണ്ടയിലെ പിന്‍ഗാമികളെ കുറിച്ചുള്ള ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് അന്ന കേരളത്തില്‍ എത്തിയത്. അഭിമുഖത്തിനായി വിഎസിന്റെ സമയം ചോദിച്ചിട്ടുണ്ട്.

വിഎസിന്റെ പേര് പറയാന്‍ കുറച്ച് പ്രയാസം ഉണ്ടെന്ന് അന്ന പറയുന്നു. വരുന്ന തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കാന്‍ അന്നയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങുമൊക്കെ അന്ന ഒറ്റയ്ക്ക് തന്നെയാണ് കൈക്കാര്യം ചെയ്യുന്നത്.

Viral News

Read more topics: vs, life , shortfilm
English summary
vs life shortfilm
topbanner

More News from this section

Subscribe by Email