Wednesday June 26th, 2019 - 8:22:am
topbanner
topbanner

ഐശ്വര്യ റായിമായുള്ള പ്രണയം തെരഞ്ഞെടുപ്പ് ട്രോളാക്കിയ വിവേക് ഒബ്‌റോയിക്ക് വനിതാ കമ്മീഷന്റെ കുരുക്ക്

RA
ഐശ്വര്യ റായിമായുള്ള പ്രണയം തെരഞ്ഞെടുപ്പ് ട്രോളാക്കിയ വിവേക് ഒബ്‌റോയിക്ക് വനിതാ കമ്മീഷന്റെ കുരുക്ക്

മുംബൈ: ഐശ്വര്യാ റായിയുമായി ഉണ്ടായിരുന്ന പ്രണയത്തെ തെരഞ്ഞെടുപ്പ് ട്രോളാക്കിയ വിവേക്ഒബ്‌റോയിക്ക് വനിതാ കമ്മീഷന്റെ കുരുക്ക്. മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ഒബ്‌റോയിയില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടിയാണ് താരം ചെയ്തതെന്നും അടിയന്തര നടപടി ആവശ്യമാണെന്നും കമ്മീഷന്‍ പ്രതികരിച്ചു.

സല്‍മാന്‍ ഖാന്‍-ഐശ്വര്യാ റായി പ്രണയത്തെ അഭിപ്രായ വോട്ടെടുപ്പായും താനും ഐശ്വര്യയുമായി ഉണ്ടായിരുന്ന പ്രണയത്തെ എക്‌സിറ്റ് പോള്‍ ഫലമായും അഭിഷേക് ബച്ചന്‍-ഐശ്വര്യ വിവാഹത്തെ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലമായും ചിത്രീകരിക്കുന്ന ട്രോളാണ് ഒബ്‌റോയി ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

ട്രോള്‍ മികച്ച ക്രിയേറ്റിവിറ്റിയാണെന്നും ഇതില്‍ രാഷ്ട്രീയമില്ല ജീവിതം മാത്രമേ ഉള്ളൂ എന്ന അടിക്കുറിപ്പോടെയാണ് ഒബ്‌റോയി ട്രോള്‍ ഷെയര്‍ ചെയ്തത്.ബോളിവുഡ് താരം സോനം കപൂർ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട എന്നിവർ വിവേകിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിലും വിവേക് ഒബറോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്.

2000-ലാണ് ഐശ്വര്യ സൽമാനുമായി പ്രണയത്തിലാകുന്നത്. രണ്ട് വർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. സൽമാനുമായുള്ള പ്രണയത്തകർച്ചയ്ക്കു ശേഷം ഐശ്വര്യ വിവേക് ഒബ്രോയുമായി പ്രണയത്തിലായെങ്കിലും ആ പ്രണയവും അധികകാലം നീണ്ടുനിന്നില്ല.

ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വിവേക് വെളിപ്പെടുത്തിയിരുന്നു. 2003-ലാണ് വിവേക്- സല്‍മാന്‍ പ്രശ്നം രൂക്ഷമാകുന്നത്. ഐശ്വര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് സല്‍മാന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിവേക് ആരോപിച്ചിരുന്നു. 2007-ലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നത്. പിന്നീട് മകൾ പിറന്നതോടെ സിനിമാമേഖലയിൽ നിന്ന് വിട്ട് നിന്ന താരം 2016-ൽ 'യേ ദിൽ ഹെ മുഷ്കിൽ' എന്ന ചിത്രത്തിലൂടെ ബിടൗണിൽ തിരിച്ചെത്തി.

 

Read more topics: vivek obray, contraversy
English summary
vivek obray contraversy
topbanner

More News from this section

Subscribe by Email