Thursday June 20th, 2019 - 6:51:pm
topbanner
topbanner

പി എം നരേന്ദ്ര മോദിയുടെ റിലീസ് ; അനുഗ്രഹം തേടി വിവേക് ഒബ്രോയ് സായിബാബ ക്ഷേത്രത്തില്‍

suji
പി എം നരേന്ദ്ര മോദിയുടെ റിലീസ് ; അനുഗ്രഹം തേടി വിവേക് ഒബ്രോയ് സായിബാബ ക്ഷേത്രത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മോദിയുടെ വേഷം കൈകാര്യം ചെയ്യുന്ന നടന്‍ വിവേക് ഒബ്രോയ് അനുഗ്രഹം തേടി സായിബാബ ക്ഷേത്രത്തില്‍. സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് എത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ഷിര്‍ദി നഗരത്തിലെ പ്രശസ്ത ക്ഷേത്രമാണ് വിവേക് ഒബ്രോയ് സന്ദര്‍ശിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞുവച്ച ചിത്രത്തിന്റെ റിലീസ് എത്രയും വേഗം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിവേക് ഒബ്രോയ് പറഞ്ഞു.

ഞങ്ങള്‍ സായിബാബയുടെ അനുഗ്രഹം തേടി എത്തിയതാണ്. ഞങ്ങളെ പിന്തുണയ്ക്കുന്നവരും ആരാധകരുമെല്ലാം ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വളരെ പ്രചോദിപ്പിക്കുന്ന ഒരു കഥയില്‍ നിന്നുമാണ് ഞങ്ങള്‍ ആ ചിത്രമൊരുക്കിയത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഞങ്ങളെ ആക്രമിക്കുകയാണ്. സിനിമ എത്രയും പെട്ടെന്ന് റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു, താരം പറഞ്ഞു.

 

Read more topics: vivek obrai, sai temple
English summary
vivek obrai visit in sai temple
topbanner

More News from this section

Subscribe by Email