Sunday September 22nd, 2019 - 7:29:am
topbanner
Breaking News
jeevanam

ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആ പോസ്റ്റ് വിനയാകുന്നു ; വിവേക് ഒബ്‌റോയ്‌ക്കെതിരെ താരങ്ങള്‍

suji
ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആ പോസ്റ്റ് വിനയാകുന്നു ; വിവേക് ഒബ്‌റോയ്‌ക്കെതിരെ താരങ്ങള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് നടന്‍ വിവേക് ഒബ്‌റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സോനം കപൂര്‍ രംഗത്ത്. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വര്‍ഗരഹിതവുമാണെന്ന് സോനം കപൂര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്രോയി പങ്കുവച്ചത്.

സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധത്തെ 'ഒപീനിയന്‍ പോള്‍' എന്നാണ് മീമില്‍ കുറിച്ചിരിക്കുന്നത്. പിന്നീട് സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം വിവേക് ഒബ്രോയുമായി ഐശ്വര്യ പ്രണയത്തിലായി. ഐശ്വര്യയും വിവേക് ഒബ്രോയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ 'എക്‌സിറ്റ് പോള്‍' എന്നാണ് മീമില്‍ ഉള്ളത്. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവില്‍ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മില്‍ വിവാഹിതരാകുകയുമായിരുന്നു. മകള്‍ ആരാധ്യയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഐശ്വര്യഅഭിഷേക് ദമ്പതികളുടെ ചിത്രത്തില്‍ 'തെരഞ്ഞെടുപ്പ് ഫലം' എന്നാണ് കുറിച്ചത്.

അഭിപ്രായ സര്‍വെ, എക്‌സിറ്റ് പോള്‍, തെരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവച്ച മീം ആണ് വിവേക് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നും മീമിനൊപ്പം വിവേക് കുറിച്ചു. മീം സൃഷ്ടിച്ച വ്യക്തിയുടെ സര്‍ഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

2000ലാണ് ഐശ്വര്യ സല്‍മാനുമായി പ്രണയത്തിലാകുന്നത്. രണ്ട് വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. സല്‍മാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം ഐശ്വര്യ വിവേക് ഒബ്രോയുമായി പ്രണയത്തിലായെങ്കിലും ആ പ്രണയവും അധികകാലം നീണ്ടുനിന്നില്ല. ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വിവേക് വെളിപ്പെടുത്തിയിരുന്നു. 2003ലാണ് വിവേക് സല്‍മാന്‍ പ്രശ്‌നം രൂക്ഷമാകുന്നത്. ഐശ്വര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് സല്‍മാന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിവേക് ആരോപിച്ചിരുന്നു. ബോളിവുഡില്‍ തനിക്കെതിരേ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നുവെന്നും 2017ല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവേക് പറഞ്ഞിരുന്നു.

അഭിഷേകുമായി പ്രണയത്തിലാകുകയും 2007ലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുകയും ചെയ്തത്.

 

Viral News

Read more topics: vivek obrai , post
English summary
vivek obrai post in new controversy
topbanner

More News from this section

Subscribe by Email