topbanner
Thursday November 23rd, 2017 - 6:32:pm
topbanner
Breaking News

സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും വിവേകം 100 കോടി ക്ലബില്‍

sadu prakash
സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും വിവേകം 100 കോടി ക്ലബില്‍

സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും തല അജിത് നായകനായ വിവേകം നൂറു കോടി ക്ലബ്ബില്‍. ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരമാണിത്. ഇന്ത്യയില്‍ 69 കോടിയും ഇന്ത്യക്ക് പുറത്ത് 36.50 കോടി രൂപയുമാണ് ചിത്രം വാരിക്കൂട്ടിയിരിക്കുന്നത്.

ഈമാസം 24ന് പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ആദ്യത്തെ നാലു ദിവസംകൊണ്ടു തന്നെ തമിഴ്നാട്ടില്‍ ചിത്രം 48.50 കോടി രൂപയാണ് കൊയ്തത്. ആദ്യം ദിനം ചിത്രത്തിന്റ ബോക്സ് ഓഫീസ് കളക്ഷന്‍ 33.08 കോടി രൂപയും രണ്ടാം ദിനം 20 കോടി രൂപയുമാണ്. റിലീസ് ആയ ആദ്യ വാരം തന്നെ ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടം നേടുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

ആദ്യദിനം ഹൗസ്ഫുള്‍ ഷോകളോടെയായിരുന്നു തുടക്കം. ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ നിന്ന് രണ്ടാംദിനം 15 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 100 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയതെന്നാണ് അനൗദ്യോഗികമായി അറിയുന്നത്. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രവുമാണ് വിവേകം.

Read more topics: vivegam, 100, crore, club
English summary
vivegam in 100 crore club
topbanner topbanner

More News from this section

Subscribe by Email