Monday September 24th, 2018 - 1:42:pm
topbanner

തനിക്ക് ഇനിയും പറയാനുണ്ട് ; എന്നാല്‍ വിശാല്‍ ഭീഷണിപ്പെടുത്തുവെന്ന് ശ്രീ റെഡ്ഡി

suji
തനിക്ക് ഇനിയും പറയാനുണ്ട് ; എന്നാല്‍ വിശാല്‍ ഭീഷണിപ്പെടുത്തുവെന്ന് ശ്രീ റെഡ്ഡി

ശ്രീ റെഡ്ഡി സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞതോടെ പല താരങ്ങളുടേയും കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. നടന്‍ ശ്രീകാന്ത്, സംവിധായകന്‍ എ.ആര്‍ മുരുഗദോസ്, രാഘവ ലോറന്‍സ് എന്നിവര്‍ക്കെതിരെ ശ്രീ റെഡ്ഡി ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. ഇപ്പോഴിതാ പിന്നാലെ നടന്‍ വിശാലില്‍ നിന്ന് ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും തമിഴ്‌സിനിമയിലെ ഇരുണ്ട വശങ്ങള്‍ തനിക്ക് ഇനിയും വെളിപ്പെടുത്താനുണ്ടെന്നും ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നാനിക്കെതിരേ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നപ്പോള്‍ നാനിയെ പിന്തുണച്ച് വിശാല്‍ രംഗത്ത് വന്നിരുന്നു. ശ്രീ റെഡ്ഡി പറയുന്ന കാര്യങ്ങളില്‍ യാതൊരു സത്യവും ഇല്ലെന്നാണ് തനിക്ക് തോന്നുന്നതായി വിശാല്‍ പറഞ്ഞിരുന്നു. ആരെ കുറിച്ച് എന്തുംപറയാമെന്ന ചിന്തയാണെന്നും വിമര്‍ശിച്ചിരുന്നു.

തമിഴ് ലീക്‌സ് എന്ന ഹാഷ് ടാഗോടെയാണ് ശ്രീ റെഡ്ഡി തമിഴിലെ പ്രമുഖര്‍ക്കെതിരെയുള്ള തെളിവുകള്‍ നിരത്തുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് മുരുഗദോസ് തന്നെ പീഡിപ്പിച്ചുവെന്ന് ശ്രീ റെഡ്ഡി പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിനിടയില്‍ ഹൈദരാബാദിലുള്ള ഒരു ഹോട്ടലില്‍ വച്ച് ശ്രീകാന്തുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് ശ്രീ റെഡ്ഡി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

Read more topics: vishal ,sri reddy
English summary
vishal not allowed me to reveal truth says sri reddy
topbanner

More News from this section

Subscribe by Email