Sunday June 24th, 2018 - 12:35:pm
topbanner
Breaking News

വില്ലൻ സിനിമയിൽ വിശാലും ഹന്‍സികയും ജോയിന്‍ ചെയ്തു

suvitha
വില്ലൻ സിനിമയിൽ വിശാലും ഹന്‍സികയും ജോയിന്‍ ചെയ്തു

മോഹൻലാൽ ചിത്രം വില്ലനില്‍ തെന്നിന്ത്യന്‍ താരങ്ങളായ വിശാലും ഹന്‍സികയും ജോയിന്‍ ചെയ്തു. ഏറണാകുളത്ത് ഒരുക്കിയിരിക്കുന്ന ചിത്രങ്ങളിൽ വിശാല്‍ ഹന്‍സിക ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കന്നത്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ മെലിഞ്ഞ കഥാപാത്രത്തിനായി മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സ നേടിയിരുന്നു.

അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. മാടമ്പി, ഗ്രാന്റ്മാസ്റ്റര്‍ മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍.

Read more topics: mohanlal, villan, hansika, villan,
English summary
Vishal and Hansika joined the villan cinema

More News from this section

Subscribe by Email