Friday November 16th, 2018 - 7:27:pm
topbanner

അമലയുടെ ധീരതയെ പ്രശംസിച്ച് വിശാല്‍

suji
അമലയുടെ ധീരതയെ പ്രശംസിച്ച് വിശാല്‍

അശ്ലീലമായി സംസാരിച്ചയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ അമല പോളിനെ അഭിനന്ദിച്ച് നടികര്‍ സംഘം സെക്രട്ടറി വിശാല്‍. അമലയുടെ ധീരതയേയും പോലീസിന്റെ ഇടപെടലിനേയും പ്രശംസിച്ചു.

സിനിമാ മേഖലയിലെ മിക്ക നടിമാരും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പലരും മറച്ചുവയ്ക്കുന്നു. എന്നാല്‍ തുറന്നുപറഞ്ഞ അമലയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും വിശാല്‍ പറഞ്ഞു.

ചെന്നൈയിലെ ഒരു സ്‌റ്റേജ് ഷോയ്ക്കായി പ്രാക്ടീസ് നടത്തവെ വ്യവസായിയായ ഒരാള്‍ അവിടേയ്ക്ക് അതിക്രമിച്ചു കയറുകയും അമലയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. അമല നേരിട്ട് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നടി തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ഇയാളും പരാതി നല്‍കിയിട്ടുണ്ട് .

 

Read more topics: vishal, amala paul
English summary
vishal appreciate amala paul
topbanner

More News from this section

Subscribe by Email