Thursday November 15th, 2018 - 12:04:pm
topbanner

വിരാടിന്റെ റിസപ്ഷന്‍ വസ്ത്രത്തിലെ ബട്ടന്‍സ് വില മാത്രം ലക്ഷങ്ങള്‍ !

suji
വിരാടിന്റെ റിസപ്ഷന്‍ വസ്ത്രത്തിലെ ബട്ടന്‍സ് വില മാത്രം ലക്ഷങ്ങള്‍ !

വിരാട് കൊഹ്ലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും വിവാഹം ആര്‍ഭാടമായാണ് നടത്തിയത്. ഇറ്റലിയിലെ ടസ്‌കനില്‍ വച്ച് ഗംഭീരമായ വിവാഹമാണ് നടന്നത്.വിവാഹത്തെ കുറിച്ച് പുതിയ വിശേഷങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. റിസപ്ഷന്‍ ചടങ്ങിനായി വിരാട് ധരിച്ച ബാന്ദ്ഗാലയിലെ ബട്ടണ്‍സിലെ മാത്രം വില ലക്ഷങ്ങളാണെന്ന് കേട്ട് ഞെട്ടിയിരിക്കുകയാണ് ഏവരും.

പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനര്‍ സബ്യാസാചി ഡിസൈന്‍ ചെയ്ത ബാന്ദ്ഗാലയിലെ ബട്ടണ്‍സ് വെറുമൊരു സ്റ്റൈല്‍ ഐക്കണ്‍ മാത്രമല്ല 18 കാരറ്റിന്റെ മൂല്യമുണ്ട്..അസ്സല്‍ സ്വര്‍ണ്ണം കൊണ്ട് തയ്യാറാക്കിയതാണ് ബട്ടണുകള്‍. കറുപ്പു നിറത്തിലുള്ള സില്‍ക്കിന്റെ ബാന്ദ്ഗാലയും വെള്ള നിറത്തിലുള്ള സില്‍ക്ക് കൂര്‍ത്തയും കൈകള്‍ കൊണ്ട് നെയ്‌തെടുത്ത ബോട്ടവുമാണ് വിരാട് ധരിച്ചത്. അതിലെ ഓരോ ബട്ടണിലും മുപ്പതിനായിരവും അമ്പതിനായിരവും വിലമതിക്കും.

അതായത് വസ്ത്രത്തിലെ മുഴുവന്‍ ബട്ടണുകളുടേയും വിലയെടുത്താല്‍ മൂന്നു ലക്ഷത്തിനടത്ത് വിലവരും. ബട്ടണുകള്‍ക്ക് മാത്രം ലക്ഷങ്ങളാണ് വിലയെങ്കില്‍ മുഴുവന്‍ ഡ്രസിനും എന്തുവില വരുമെന്ന ആകാംക്ഷയിലാണ് ഏവരും.

English summary
virat kohli reception dress cost lakhs
topbanner

More News from this section

Subscribe by Email