Monday September 24th, 2018 - 11:06:pm
topbanner

കോഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി

Anju NC
കോഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി

ന്യൂഡല്‍ഹി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹിതരായി. ലോകപ്രശസ്ത ടൂറിസം കേന്ദ്രങ്ങളിലൊന്നായ മിലാനില്‍ വെച്ചായിരുന്നു വിവാഹം. ഇന്ന് രാവിലെ എട്ട് മണിക്കാണ് വിവാഹിതരായതെന്നും ഇന്ന് രാത്രി എട്ടു മണിയോടെ ഇരുവരും മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പഞ്ചാബി പാരമ്പര്യ രീതിയിലായിരുന്നു വിവാഹം. തന്റെ തിരക്കിട്ട ക്രിക്കറ്റ് ജീവിതത്തിന് ചെറിയ വിരാമമിട്ട് കൊണ്ട് കോഹ്‌ലി ഇറ്റലിയിലേക്ക് തിരിച്ചതോടെ തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിവാഹം സംബന്ധിച്ച ഒരു വെളിപ്പെടുത്തലുകളും ഇരുവരും നടത്തിയിരുന്നില്ല.

ഇറ്റലിയിലെ ടസ്‌കനിയയിലുളള ഹെറിറ്റേജ് റിസോര്‍ട്ടില്‍ കനത്ത സുരക്ഷയോടെയാണ് ഇരുവരും വിവാഹിതരായത്. ഡിസംബര്‍ 26ന് മുംബൈയില്‍ നടക്കുന്ന റിസപ്ഷനില്‍ ബിസിസിഐ പ്രതിനിധികള്‍, ബോളിവുഡ് താരങ്ങള്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

English summary
virat kohli and anushka sharma are married
topbanner

More News from this section

Subscribe by Email