Friday September 21st, 2018 - 12:04:am
topbanner
Breaking News

അനുഷ്‌ക്കയുടെ പുതിയ ചിത്രം കണ്ടതിന് ശേഷം കോഹ്ലി പറഞ്ഞത് എന്താണെന്നറിയാമോ?

Jikku Joseph
അനുഷ്‌ക്കയുടെ പുതിയ ചിത്രം കണ്ടതിന് ശേഷം കോഹ്ലി പറഞ്ഞത് എന്താണെന്നറിയാമോ?

അനുഷ്‌ക്ക ശര്‍മ്മ നായികയായി എത്തുന്ന ഹൊറര്‍ ചിത്രം പരി  ഇന്നാണ് ആഗോള റിലീസ്. നവാഗതനായ പ്രൊസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പരി.

ഇന്നലെ സിനിമയുടെ പ്രിവ്യു കണ്ടതിന് ശേഷം തന്റെ ഭാര്യയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. തന്റെ ഭാര്യയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ക്ക് ഇതാണെന്നാണ് വിരാട് കോഹ്ലി ട്വിറ്ററിലൂടെ പറഞ്ഞത്.

കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കിടയില്‍ താന്‍ കണ്ട ഏറ്റവും നല്ല സിനിമ ഇതാണെന്നും വിരാട് പറഞ്ഞു. സിനിമ കണ്ട് പേടിച്ചു, പക്ഷെ നിന്നെക്കുറിച്ച് എനിക്ക് അഭിമാനമാണെന്നും താരം ട്വീറ്റ് ചെയ്തു.

topbanner

More News from this section

Subscribe by Email