Sunday May 26th, 2019 - 2:48:am
topbanner
topbanner

അനിയന്റെ 'കുട്ടിമാമ'യ്ക്ക് ചേട്ടന്റെ ആലാപനം; ചിത്രത്തിലെ 'തോരാതെ തോരാതെ' ഗാനം പുറത്തിറങ്ങി  

BI
 അനിയന്റെ 'കുട്ടിമാമ'യ്ക്ക് ചേട്ടന്റെ ആലാപനം; ചിത്രത്തിലെ 'തോരാതെ തോരാതെ' ഗാനം പുറത്തിറങ്ങി   

 

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രം കുട്ടിമാമയിലെ മനോഹരമായ വീഡിയോ ഗാനം പുറത്തിറങ്ങി. തോരാതെ തോരാതെ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. അച്ചു രാജാമണി ഈണമിട്ട ഗാനം വിനീത് ശ്രീനിവാസനും വര്‍ഷ വിനുവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റേതാണ് വരികള്‍.

ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ വി എം വിനുവാണ്. ഒരു ഫാമിലി എന്റെര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാകും ഈ ചിത്രം. ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.

https://www.youtube.com/watch?time_continue=19&v=qSIKITKWHsA

 

Read more topics: vineeth sreenivasan, kuttymama
English summary
vineeth sreenivasan singing in dhyan sreenivasan movie kuttymama
topbanner

More News from this section

Subscribe by Email