Friday December 14th, 2018 - 10:59:pm
topbanner

മണിയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച ആ നടിയാര് ; വെളിപ്പെടുത്തി വിനയന്‍

suji
മണിയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച ആ നടിയാര് ; വെളിപ്പെടുത്തി വിനയന്‍

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കിയ സംവിധായകന്‍ വിനയന് മണിയുടെ സ്വകാര്യ ജീവിതത്തിലുണ്ടായ ഒട്ടേറെ അനുഭവങ്ങള്‍ വ്യക്തിപരമായി തന്നെ അറിയാം. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ ഇത്തരംനിരവധി മുഹൂര്‍ത്തങ്ങള്‍ വിനയന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2002 ല്‍ പുറത്തിറക്കിയ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലേക്ക് ഒരു നടി അഭിനയിക്കാന്‍ മടിച്ചത് വാര്‍ത്തയായിരുന്നു. ഇതിനോട് മണി പ്രതികരിച്ചില്ലെങ്കിലും സംഭവം സത്യമായിരുന്നു. ആ രംഗം തന്റെ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് വിനയന്‍ പറയുന്നു.

വിനയന്റെ വാക്കുകള്‍

മണിയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച നടന്മാരും നടിമാരുമുണ്ട്. എന്നാല്‍ മണി വലുതായി കഴിഞ്ഞപ്പോള്‍ ഇവരെല്ലാം മണിയെ ചേര്‍ത്തുപിടിക്കുകയും മണിയുടെ ആളാകാന്‍ മത്സരിക്കുകയും ചെയ്തു. അങ്ങനെ ഒരു രംഗം തന്റെ സിനിമയില്‍ പുനസൃഷ്ടിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കിയ അഭിനേത്രി മുന്നില്‍ വരുമ്പോള്‍ മണി കാരണം ചോദിക്കുന്നതാണ് ആ സീന്‍. ഹണി റോസാണ് ആ കഥാപാത്രം ചെയ്തത്.

അവസരമുണ്ടായിട്ടും മണി അവസാനം സിനിമയിലേക്ക് പോകാതെയായി. തന്റെ കറുപ്പ് നിറത്തെ കുറിച്ച് മണിയ്ക്ക് കോംപ്ലക്‌സ് ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് നടി തന്നെ അവഗണിച്ചതെന്ന കാര്യം മണിയുടെ മനസില്‍ ഒരു മുള്ളായി തറച്ചിരുന്നു. അതിന്റെ കാരണം അറിയണമെന്നും ആഗ്രഹമുണ്ടായിരുന്നു.
തന്നെ അവഗണിച്ചത് കളിയാക്കാനാണോ അതോ നിറം കൊണ്ടാണോ എന്നാണ് മണി അവരോട് ചോദിക്കുന്നത്. സിനിമയിലെ പ്രധാന രംഗം കൂടിയാണിതെന്നും വിനയന്‍ പറയുന്നു .

English summary
vinayan disclose manis life through chalakkudikkaran changathy
topbanner

More News from this section

Subscribe by Email