Tuesday September 17th, 2019 - 2:26:pm
topbanner
Breaking News
jeevanam

മീനേ ചെമ്പുള്ളി മീനേ...; വിനായകന്‍ നായകനാകുന്ന തൊട്ടപ്പനിലെ ഗാനത്തിന് വമ്പന്‍ വരവേല്‍പ്പ്

BI
   മീനേ ചെമ്പുള്ളി മീനേ...; വിനായകന്‍ നായകനാകുന്ന തൊട്ടപ്പനിലെ ഗാനത്തിന് വമ്പന്‍ വരവേല്‍പ്പ്

വിനായകന്‍ നായകനാകുന്ന 'തൊട്ടപ്പന്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം ശ്രദ്ധ നേടുന്നു. നിഖില്‍ മാത്യു പാടിയ 'മീനേ ചെമ്പുള്ളി മീനേ...' എന്നു തുടങ്ങുന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ആദ്യ കേള്‍വിയില്‍ തന്നെ കാതിന് ഇമ്പമാകുന്ന ഗാനത്തിന്റെ വരികള്‍ പി.എസ് റഫീക്കിന്റേതാണ്. ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക.

ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

 

https://www.youtube.com/watch?v=pVDsfmfmt5g

Read more topics: vinayakan, thottappan
English summary
vinayakan movie thottappan meene chembulli meene video song
topbanner

More News from this section

Subscribe by Email