Saturday November 17th, 2018 - 8:59:am
topbanner

വിക്രമിന്റെ സാമി സ്‌ക്വയര്‍ സെപ്റ്റംബര്‍ 20ന്

suji
വിക്രമിന്റെ സാമി സ്‌ക്വയര്‍ സെപ്റ്റംബര്‍ 20ന്

ചിയാന്‍ വിക്രമും, ഹരിയും ഒത്തുചേരുന്ന സാമി സ്‌ക്വയറില്‍ അടുത്ത മാസം വമ്പന്‍ റിലീസിന് ഒരുങ്ങുന്നു. 2003ല്‍ റിലീസ് ചെയ്ത സാമിയുടെ വന്‍വിജയം പിന്‍പറ്റി ഒരുങ്ങുന്ന രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സെപ്റ്റംബര്‍ 20 അല്ലെങ്കില്‍ 21 തീയതിയില്‍ സാമി സ്‌ക്വയര്‍ തീയേറ്ററില്‍ എത്തുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മണി രത്‌നത്തിന്റെ ചേക്ക ചിവന്ത വാനം സെപ്റ്റംബര്‍ 28ന് റിലീസാകും.

ഇതിന് മുന്‍പ് തന്നെ വിക്രമിന്റെ പോലീസ് ചിത്രം ഇറക്കാനാണ് അണിയറക്കാരുടെ ആലോചന. ആറുസാമി എന്ന പോലീസ് ഓഫീസറായാണ് ചിയാന്‍ വിക്രം ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ സാമി സ്‌ക്വയറിന്റെ ട്രെയിലര്‍ പുറത്തിറക്കിയപ്പോള്‍ വ്യത്യസ്തമായ അഭിപ്രായമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായത്.

ബോബി സിംഹയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേവിശ്രീ പ്രസാദാണ് സംഗീതം.

 

English summary
vikram starrer saamy square to release on september 20
topbanner

More News from this section

Subscribe by Email