Saturday September 22nd, 2018 - 5:03:am
topbanner

പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല ; നടന്‍ വിജയ്കാന്തിന്റെ അവസ്ഥയില്‍ ഞെട്ടി ആരാധകര്‍

suji
പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല ; നടന്‍ വിജയ്കാന്തിന്റെ അവസ്ഥയില്‍ ഞെട്ടി ആരാധകര്‍

രജനികാന്ത്, കമല്‍ഹാസന്‍ എന്നിവരെ കഴിഞ്ഞാല്‍ ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തെ ആവേശമായിരുന്നു. ക്യാപ്ടന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നടന്‍ വിജയകാന്ത്. ആക്ഷനും പ്രണയവും നൃത്തവുമെല്ലാം ചേര്‍ത്ത് തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ രജനിക്കും കമലിനുമൊപ്പം പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാന്‍ വിജയകാന്തിന് കഴിഞ്ഞിരുന്നു.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള നായക കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വിജയകാന്തിന്റെ ഇപ്പോഴത്തെ അവസ്ഥയിങ്ങനെയാണ്. കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലേക്ക് പുഷ്പങ്ങള്‍ അര്‍പ്പിക്കാനെത്തിയത് പരസഹായം തേടിയാണ്.

ഭാര്യയുടേയും സുഹൃത്തിന്റെയും കൈ പിടിച്ച് വേച്ചു വേച്ചാണ് താരം മറീന ബീച്ചിലുള്ള സ്മൃതി മണ്ഡപത്തില്‍ എത്തിയത്. അസുഖ ബാധിതനായതിനെ തുടര്‍ന്ന് അടുത്തിടെ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .

 

Read more topics: vijayakanth,health
English summary
vijayakanth not feeling well video says
topbanner

More News from this section

Subscribe by Email