Monday July 23rd, 2018 - 5:46:am
topbanner
Breaking News

വിജയ് ആരാധകരെ ചൊടിപ്പിച്ചു കീര്‍ത്തിയുടെ ഈ ഇരുപ്പ് !!

suji
വിജയ് ആരാധകരെ ചൊടിപ്പിച്ചു കീര്‍ത്തിയുടെ ഈ ഇരുപ്പ് !!

കീര്‍ത്തി സുരേഷ് മികച്ച നടിയാണെന്ന് തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ പലപ്പോഴും വിവാദങ്ങളിലും അകപ്പെടാറുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ വിജയ്‌ക്കൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രമാണ് വിവാദമായിരിക്കുന്നത്.

ചിത്രം പുറത്ത് വന്നതോടെ കീര്‍ത്തി സുരേഷിന് വിജയ് ആരാധകരുടെ ചീത്തവിളിയാണ്. ഫോട്ടോയെടുക്കുമ്പോള്‍ സൂക്ഷിക്കണ്ടേയെന്നാണ് കമന്റ്.

ചിത്രത്തില്‍ കീര്‍ത്തി സോഫയിലും വിജയ് നിലത്തുമാണ് ഇരിക്കുന്നത്. ഇതു മാത്രമല്ല കീര്‍ത്തിയുടെ കാല്‍ വിജയുടെ കാലിന് മുകളില്‍ കയറ്റി വച്ചിരിക്കുന്നു. ഇതാണ് വിജയ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. വന്‍ പ്രതിഷേധമാണ് ട്വിറ്ററിലും ഫേസ്ബുക്കിലും ആരാധകര്‍ ഉയര്‍ത്തുന്നത്.
ഭൈരവിയ്ക് ശേഷം വിജയും കീര്‍ത്തിയും ഒന്നിക്കുന്ന വിജയ് 62 സംവിധാനം ചെയ്യുന്നത് എ ആര്‍ മുരുകദോസ് ആണ് .

Read more topics: vijay keerthi pic, viral
English summary
vijay keerthi pic in controversy
topbanner

More News from this section

Subscribe by Email