Sunday November 18th, 2018 - 12:01:pm
topbanner

സ്‌നേഹത്തില്‍ സൗഹൃദം തന്നവളെ; നയന്‍താരയ്ക്ക് വിഘ്‌നേഷിന്റെ ഫ്രണ്ട്ഷിപ്പ് ആശംസ ഇങ്ങനെ

suji
 സ്‌നേഹത്തില്‍ സൗഹൃദം തന്നവളെ; നയന്‍താരയ്ക്ക് വിഘ്‌നേഷിന്റെ ഫ്രണ്ട്ഷിപ്പ് ആശംസ ഇങ്ങനെ

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം ഇപ്പോള്‍ പരസ്യമായ കാര്യം തന്നെയാണ്. പല പ്രണയബന്ധങ്ങള്‍ തകര്‍ന്ന് ഒടുവില്‍ നയന്‍സ് വിഘ്‌നേഷില്‍ പ്രണയം കണ്ടെത്തിയിട്ട് ഇപ്പോള്‍ കുറച്ചേറെ നാളുകളുമായി.

ഇരുവരും പ്രണയമാണെന്ന് തുറന്നുസമ്മതിച്ചിട്ടില്ലെങ്കിലും ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് പതിവാണ്. എന്തായാലും ഫ്രഷ്ഷിപ്പ് ദിനത്തില്‍ നയന്‍താരയ്ക്ക് വിഘ്‌നേഷ് ആശംസ അര്‍പ്പിച്ച് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഈ പ്രണയത്തില്‍ ഏറെ സൗഹൃദമുണ്ട്, ഈ സൗഹൃദത്തില്‍ അതിലേറെ പ്രണയവുമുണ്ട്, ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ നയന്‍താര, എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമിലെ സംവിധായകന്റെ പോസ്റ്റ്.

സൂര്യ നായകനായ താനാ സേര്‍ന്ത കൂട്ടം മികച്ച അഭിപ്രായം നേടി മുന്നേറിയ ശേഷം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് വിഘ്‌നേഷ് ശിവന്‍. നയന്‍താരയാകട്ടെ സ്വന്തം ചിത്രങ്ങളിലും, തല അജിത്ത് ഉള്‍പ്പെടെയുള്ള സൂപ്പര്‍താര ചിത്രങ്ങളിലുടെയും തിരക്കിലും.

 

English summary
vignesh shivn wishes nayanthara on friendship day
topbanner

More News from this section

Subscribe by Email