Friday July 20th, 2018 - 12:18:pm
topbanner
Breaking News

സംവിധായകന്‍ വിഘ്‌നേശിന്റെ അപേക്ഷ കേള്‍ക്കാതെ തമിഴ് റോക്കേഴ്‌സ് ; സൂര്യ ചിത്രം ലീക്കായി

suji
സംവിധായകന്‍ വിഘ്‌നേശിന്റെ അപേക്ഷ കേള്‍ക്കാതെ തമിഴ് റോക്കേഴ്‌സ് ; സൂര്യ ചിത്രം ലീക്കായി

തമിഴ് റോക്കേഴ്‌സ ഇറങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കൊരു തലവേദനയാണ്. തമിഴ് റോക്കേഴ്‌സ് ചിത്രം തിയറ്ററിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രചരിപ്പിച്ച് സമിനിമയെ തകര്‍ക്കുകയാണ് ഇവരുടെ രീതി.

ഇക്കുറി സംവിധായകന്‍ വിഘ്‌നേഷ് തമിഴ് റോക്കേഴ്‌സിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ താനാ സേര്‍ന്ത കൂട്ടം ഇന്റര്‍നെറ്റിലെത്തി. ഒട്ടേറെപ്പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ലോകമെമ്പാടും 1200 തീയേറ്ററുകളില്‍ ചിത്രം വിജയകരമായി ഓടുമ്പോഴാണ് നീക്കം.                                                                                                                                  
പൊങ്കല്‍ റിലീസ് സിനിമകള്‍ ദയവായി പ്രചരിപ്പിക്കരുതെന്നാണ് ട്വിറ്ററിലൂടെ വിഘ്‌നേഷ് അപേക്ഷിച്ചത്. വിഘ്‌നേഷിന്റെ വാക്കുകള്‍ തമിഴ് റോക്കേഴ്‌സ് ടീം, നിങ്ങള്‍ക്ക് ഹൃദയം എന്നൊന്നുണ്ടെങ്കില്‍ ദയവു ചെയ്ത് ഇതു ചെയ്യരുത്. ഞങ്ങള്‍ ഈയൊരു ദിവസത്തിനു വേണ്ടി വളരെയേറെ കഷ്ടപ്പെട്ടു. നികുതി പ്രശ്‌നങ്ങളുടെയും വ്യവസായ പ്രശ്‌നങ്ങളുടെയും നടുവിലാണ് സിനിമകള്‍ ഇറങ്ങുന്നത്. അതിനാല്‍ ദയവായി ഇതു ചെയ്യരുതേ..തന്റെ സിനിമയ്ക്കു പുറമേ വിക്രം നായകവേഷത്തിലെത്തിയ സ്‌കെച്ച്, പ്രഭുദേവയുടെ ഗുലേബക്കാവാലി എന്നീ ചിത്രങ്ങളും ലീക്കാകരുതേ എന്നാണ് വിഘ്‌നേശ് അപേക്ഷിച്ചത്. വിഘ്‌നേശ് ചിത്രം മാത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

 

English summary
vighnesh film leaked by tamil rockers
topbanner

More News from this section

Subscribe by Email