topbanner
Monday February 27th, 2017 - 2:36:pm
topbanner

കമലിന്റെ കമലാ സുരയ്യയാകാന്‍ വിദ്യാബാലന്‍ എത്തില്ല; കാരണം സംഘപരിവാര്‍

NewsDesk
കമലിന്റെ കമലാ സുരയ്യയാകാന്‍ വിദ്യാബാലന്‍ എത്തില്ല; കാരണം സംഘപരിവാര്‍

കൊച്ചി: സംഘപരിവാര്‍ സംഘടനയുമായി കൊമ്പുകോര്‍ത്ത സംവിധായകന്‍ കമലിന്റെ ചിത്രത്തില്‍ നിന്നും ബോളിവുഡ് നടി വിദ്യാ ബാലന്‍ പിന്മാറി. കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ നിന്നുമാണ് വിദ്യാബാലന്‍ പിന്മാറിയത്.

ഔദ്യോഗികമായി വിവരം പുറത്തുവിട്ടിരിക്കുന്നത് വിദ്യയുടെ വക്താവാണ്. വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്.

എന്നാല്‍, സംഘപരിവാര്‍ സംഘടനയുടെ കണ്ണിലെ കരടായതാണ് കമലിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ട്. കമലിന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് വിദ്യാബാലന് താക്കീത് ലഭിച്ചതായും സൂചനയുണ്ട്.

വിദ്യ കമലിന്റെ സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമുള്ള അഭിപ്രായ വ്യത്യാസമാണെന്ന അഭ്യൂഹവും ശക്തമാണ്.

വിദ്യ മോദിയുടെ ശക്തനായ ആരാധികയും കമല്‍ ശക്തമായി മോദിയെ എതിര്‍ക്കുന്നയാളുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശൗചാലയ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ ചുമതലയുള്ളയാളാണ് വിദ്യാബാലന്‍. കമലാകട്ടെ മോദിയെ വിമര്‍ശിക്കുന്നതില്‍ ബിജെപിക്കാരുടെ കണ്ണിലെ കരടും.

പാതിമലയാളിയായ വിദ്യാബാലന്‍ കേരളത്തില്‍ ഒരു പുരസ്‌ക്കാര പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് കമലിന്റെ ആമിയില്‍ അഭിനയിക്കുന്ന വാര്‍ത്ത പ്രചരിച്ചത്. കമല്‍ അന്ന് സിനിമ പ്രഖ്യാപിച്ചിട്ട് പോലുമില്ലായിരുന്നു.

പിന്നീട് മാധവിക്കുട്ടിയാകാന്‍ സമ്മതിച്ചതിന് പിന്നാലെ കഥാപാത്രത്തിനായി നന്നായി ഗൃഹപാഠം ചെയ്തു വരികയുമായിരുന്നു താരം. ഇതിനിടയിലാണ് അവസാന സ്‌ക്രിപ്റ്റ് ശരിയായില്ല എന്ന കാരണവുമായി താരം സിനിമ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

English summary
Vidya Balan quits Kamala Das biopic, director hints at right-wing scare
topbanner topbanner

More News from this section

Subscribe by Email