topbanner
Tuesday June 27th, 2017 - 7:32:pm
topbanner

അന്തരിച്ച നടന്‍ വിനു ചക്രവര്‍ത്തി മലയാളത്തില്‍ ശ്രദ്ധേയനായത് ഗൗണ്ടര്‍ വേഷങ്ങളിലൂടെ

NewsDesk
അന്തരിച്ച നടന്‍ വിനു ചക്രവര്‍ത്തി മലയാളത്തില്‍ ശ്രദ്ധേയനായത് ഗൗണ്ടര്‍ വേഷങ്ങളിലൂടെ

ചെന്നൈ: നാല്‍പതോളം മലയാള സിനിമയില്‍ അഭിനയിച്ച തെന്നിന്ത്യന്‍ നടന്‍ വിനു ചക്രവര്‍ത്തി (72) മലയാളത്തില്‍ ശ്രദ്ധേയനായത് ഗൗണ്ടര്‍ വേഷങ്ങളിലൂടെ. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് വിനു ചക്രവര്‍ത്തി അന്തരിച്ചത്.

ലേലം, തെങ്കാശിപ്പട്ടണം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പില്‍ ആണ്‍വീട്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ മലയാള സിനിമകളിലെ വേഷം ശ്രദ്ധപിടിച്ചുപറ്റി.

ശബ്ദമായിരുന്നു അദ്ദേഹത്തെ മറ്റുനടന്മാരില്‍നിന്നും വ്യത്യസ്തമാക്കിയ ഒരു പ്രധാനഘടകം. ഏതുവേഷവും അനായാസം അഭിനയിച്ച് ഫലിപ്പിക്കുന്ന വിനു ചക്രവര്‍ത്തി വിവിധ ഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Read more topics: Tamil, actor, Vinu Chakravarthy
English summary
Veteran Tamil actor Vinu Chakravarthy dies
topbanner topbanner

More News from this section

Subscribe by Email