topbanner
Monday December 11th, 2017 - 7:47:am
topbanner
topbanner

ആ നഗ്ന രംഗം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല ,അഭിമാനമേ തോന്നിയുള്ളൂവെന്ന് മീരാ വാസുദേവ്

suji
ആ നഗ്ന രംഗം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല ,അഭിമാനമേ തോന്നിയുള്ളൂവെന്ന് മീരാ വാസുദേവ്

ബ്ലെസി ചിത്രം തന്മാത്രയിലൂടെയാണ് മീര വാസുദേവ് മലയാളികള്‍ക്ക് പ്രിയങ്കരിയായത് .വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് മീര ഏറ്റെടുത്തത് .സിനിമയുടെ അവസാന ഭാഗം മോഹന്‍ലാലുമൊത്ത് നഗ്നയായി അഭിനയിക്കേണ്ട ഒരു രംഗമുണ്ടായിരുന്നു.പലരും മടിച്ചു.എന്നാല്‍ മീര അതിന് തയ്യാറായി.

തനിയ്ക്ക് ആ രംഗം ചെയ്യാന്‍ ഒരു മടിയുമുണ്ടായില്ലെന്ന് നടി പറയുന്നു.മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്നും മീര പറഞ്ഞു.

സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ സംവിധായകന്‍ ബ്ലസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. എന്നാല്‍ ഒറ്റ കണ്ടീഷന്‍ മാത്രമാണ് മീര ബ്ലസിക്ക് മുന്നില്‍ വെച്ചത്. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണം. ഇതായിരുന്നു മീരയുടെ ഡിമാന്‍ഡ്.സംവിധായകന്‍ ബ്ലസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു.

 

Read more topics: mohanlal, meera vasudev
English summary
very pround to be a part of tanmatra movie says meera vasudev
topbanner topbanner

More News from this section

Subscribe by Email