Tuesday December 11th, 2018 - 3:23:pm
topbanner

അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് 'വര്‍മ'യില്‍ നായകനായി വിക്രമിന്റെ മകന്‍ ധ്രുവ്; ടീസര്‍ എത്തി

JB
 അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് 'വര്‍മ'യില്‍ നായകനായി വിക്രമിന്റെ മകന്‍ ധ്രുവ്; ടീസര്‍ എത്തി

2016 ല്‍ പുറത്തിറങ്ങിയ വിജയ് ദേവരക്കൊണ്ടയുടെ 'അര്‍ജുന്‍ റെഡ്ഡി' എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കായി എത്തുന്ന 'വര്‍മ'യുടെ ടീസര്‍ പുറത്തിറങ്ങി. നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമാണ് നായകനാകുന്നത്. ബാലയാണ് ചിത്രത്തിന്റെ സംവിധായകന്‍. ധ്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആദ്യം പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ ലഭിച്ച നെഗറ്റീവ് പ്രതികരണങ്ങള്‍ ടീസറിറങ്ങിയപ്പോള്‍ നിലച്ച മട്ടാണ്.

ടീസറില്‍ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ധ്രുവ് എത്തുന്നതായി കാണിച്ചിരിക്കുന്നത്. പുതുമുഖനായിക മേഘ ചൗധരിയാണ് വര്‍മയില്‍ നായികാവേഷത്തിലെത്തുന്നത്. 'വര്‍മ'യുടെ അമ്മയായി എത്തുന്നത് ഈശ്വരി റാവു എന്ന പ്രശസ്ത നടിയാണ്. നടി റെയ്‌സ വില്‍സണും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

English summary
varma tamil movie official teaser released
topbanner

More News from this section

Subscribe by Email