Wednesday February 20th, 2019 - 9:01:am
topbanner

ഹൊററോ, ത്രില്ലറോ; വരത്തന്റെ ട്രെയിലര്‍ ഞെട്ടിച്ചു

suji
 ഹൊററോ, ത്രില്ലറോ; വരത്തന്റെ ട്രെയിലര്‍ ഞെട്ടിച്ചു

അമല്‍ നീരദിന്റെ പുതിയ ചിത്രമായ വരത്തന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ബിസിനസ്സ് ലോകത്ത് നിന്നും എത്തുന്ന എബി ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീട്ടിലേക്ക് എത്തുന്നതായാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എന്തായാലും ഹൊററാണോ, ത്രില്ലറാണോ എന്ന് സംശയിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോറുമായി ട്രെയിലര്‍ ഞെട്ടിച്ചെന്ന് വേണം പറയാന്‍.

കുറച്ച് കാലത്തേക്ക് നമുക്കൊന്ന് മാറി നിന്നാലോ എന്ന ഐശ്വര്യയുടെ കഥാപാത്രം ഫഹദിനോട് ചോദിക്കുന്നതോടെയാണ് കാര്യങ്ങള്‍ മാറുന്നത്. ഇവരുടെ പിതാവിന്റെ എസ്റ്റേറ്റിലേക്കാണ് ഇവര്‍ പോകുന്നത്.

നിങ്ങള്‍ ജീവിക്കാന്‍ ഭയപ്പെടുന്ന സ്ഥലത്ത് ജീവിക്കണം എന്നാണ് ടാഗ്‌ലൈന്‍ എത്തുന്നത്. ഭയപ്പെടുത്തുന്ന ഒരു ത്രില്ലറിന്റെ രൂപത്തിലാണ് ചിത്രം എത്തുകയെന്നാണ് പ്രതീക്ഷ. ജൂണിലാണ് അമല്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പ്രഖ്യാപിക്കുന്നത്.

ഫഹദിന്റെ ഭാര്യയായ നസ്രിയ നസീമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നേടിയ ഇയ്യോബിന്റെ പുസ്തകത്തിന് ശേഷമാണ് അമലും, ഫഹദും വീണ്ടും ഒരുമിക്കുന്നത്.

 

Viral News

Read more topics: varathan trailor ,hit
English summary
varathan trailor thrilled
topbanner

More News from this section

Subscribe by Email